"മുത്തുലക്ഷ്മി റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 12:
|known_for = സാമൂഹ്യപരിഷ്കർത്താവ്
}}
സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്നിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു '''ഡോ. മുത്തുലക്ഷ്മി റെഡ്ഡി'''(1886-1968). ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജിക എന്ന് ബഹുമതിയും ഇവർക്കുള്ളതാണ്<ref>[http://www.frontlineonnet.com/fl2511/stories/20080606251101400.htm മുത്തുലക്ഷ്മി റെഡ്ഡി, ഫ്രണ്ട്‌ലൈൻ ഓൺ നെറ്റ്]</ref>.
 
==ആദ്യകാല ജീവിതം==
വരി 22:
1919-ൽ ഡോ. വരദപ്പ നായിഡു ഹോമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്ത്രീകൾ നേരിടുന്ന അവഗണന, നിരക്ഷരത, ശൈശവവിവാഹം, വേശ്യാവൃത്തി തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ അടുത്തറിയുകയും അവർക്കു വേണ്ടി രാഷ്ട്രീയമായി പ്രവർത്തിക്കുവാൻ സന്നദ്ധയാവുകയും ചെയ്തു. വിമൻസ് ഇന്ത്യൻ അസ്സോസിയേഷൻ(1917), മുസ്ലിം വിമൻസ് അസ്സോസിയേഷൻ(1928) എന്നീ സംഘടനകളുടെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചു. 1926-ൽ പാരീസിൽ വച്ചു നടന്ന ഇന്റർനാഷണൽ സഫറേജ് കോൺഫ്രൻസ്, 1933-ൽ ചിക്കാഗോയിൽ നടന്ന കോൺഗ്രസ് ഓഫ് വിമൻ എന്നീ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു<ref>Reddy, Muthulakshmi, എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യ, തോംസൺ ഗെയ്‌ൽ</ref>.
 
1927-ൽ മദ്രാസ് നിയമസഭയിൽ സാമാജികയും ഡെപ്യൂട്ടി പ്രസിഡന്റുമായി. പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 14 വയസ്സ് ആക്കുവാനുള്ള സർദ ആക്റ്റിനു വേണ്ടി പ്രവർത്തിക്കുകയും കാമ്പെയ്നുകൾ സംഘടിപ്പിക്കുകയും ചെയ്തു. 1928-ൽ ഹർട്ടോഗ് കമ്മറ്റിയിലെ അംഗം എന്ന നിലക്ക് രാജ്യമൊട്ടാകെ സഞ്ചരിച്ച് സ്ത്രീകൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വിലയിരുത്തി. പർദ്ദ സ്ത്രീകളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വിശ്വസിച്ചിരുന്നുവെങ്കിലും അതു ധരിക്കുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകവാർഡുകൾ വേണമെന്ന പ്രമേയത്തെ അവർ പ്രായോഗികത മാനിച്ച് പിന്തുണക്കുകയുണ്ടായി<ref>Reddy, Muthulakshmi, എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യ, തോംസൺ ഗെയ്‌ൽ</ref>. 1930-ൽ ദേവദാസി സമ്പ്രദായം നിർത്തലാക്കുവാൻ മദ്രാസ് നിയമസഭയിൽ ഡോ. മുത്തുലക്ഷ്മി അവതരിപ്പിച്ച ബില്ലിന് യാഥാസ്ഥിതികരായ ചില ദേശീയനേതാക്കളിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടു<ref>[http://www.frontlineonnet.com/fl2511/stories/20080606251101400.htm മുത്തുലക്ഷ്മി റെഡ്ഡി, ഫ്രണ്ട്‌ലൈൻ ഓൺ നെറ്റ്]</ref>.
 
1968-ൽ നിര്യാതയായി.
"https://ml.wikipedia.org/wiki/മുത്തുലക്ഷ്മി_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്