"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
|||
വരി 1,105:
:വായനക്കാരും (ഒരു തിരുത്തൽ പോലും നടത്താതെ വെറുതേ വായിക്കുന്നവർ) വിക്കിപീഡിയരാണ്. വിക്കിപീഡിയർ എല്ലാം വായനക്കാരുമാണ്. വായനക്കാർ എന്ന് ഞാൻ ഉദ്ദേശിച്ചത് ഒരു താൾ വായിക്കുന്ന എല്ലാവരെയും എന്നാണ്. വിക്കിപീഡിയയിൽ [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തുചുറ്റൽ]] എന്നൊരു ഏർപ്പാടുണ്ട്. പുതിയ ഉപയോക്താക്കൾ ഉണ്ടാക്കുന്ന എല്ലാ താളുകളും റോന്തുചുറ്റുന്നവർ വായിച്ചുനോക്കി വിക്കിപീഡിയ നിലവാരത്തിന് യോജിച്ചതാണ് എന്ന് ഉറപ്പുവരുത്താറുണ്ട്. പുതിയ ഉപയോക്താക്കൾ മറ്റു താളുകളിൽ വരുത്തുന്ന തിരുത്തലുകളും ഇത്തരത്തിൽ നിരീക്ഷണത്തിന് വിധേയമാക്കപ്പെടും. ഈ സംവിധാനത്തിന്റെ കണ്ണിൽ പെടാതെ ചില തെറ്റുകൾ വിക്കിപീഡിയയിൽ കടന്നു കൂടിയേക്കാം (പ്രത്യേകിച്ച് മനപൂർവ്വമുള്ള നശീകരണപ്രവർത്തനങ്ങൾ). അതും ഭാവിയിൽ കണ്ടെത്തപ്പെടും എന്നത് ആർക്കും തിരുത്താവുന്ന സംവിധാനത്തിന്റെ ഒരു മെച്ചമാണ്. ലേഖനങ്ങളുടെ ആധികാരികത സംബന്ധിച്ച് താങ്കൾ പറഞ്ഞതുമായി യോജിക്കുന്നു. ഇക്കാര്യത്തിൽ പുതിയ നയം സംബന്ധിച്ച് സ്പെസിഫിക് നിർദ്ദേശമെന്തെങ്കിലും താങ്കൾക്ക് മുന്നോട്ടുവയ്ക്കാനുണ്ടോ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 04:06, 7 മാർച്ച് 2013 (UTC)
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ എന്റെ സംശയം ഇതുവരെ കൊടുത്തിട്ടുള്ള തെറ്റായ അവലംബങ്ങലെക്കുറിച്ചാണ്. പുതിയ ഉപയോക്താക്കൾ എഴുതുന്ന ലേഖനങ്ങളിൽ റോന്തു ചുറ്റാൻ ആണ് അധികാരം നൽകിയിരിക്കുന്നതെന്ന് പറഞ്ഞു. അപ്പോൾ ഒരു സംശയം പിന്നെയും ബാക്കി നിൽക്കുന്നു, അതായത് പഴയ ഉപയോക്താക്കൾ എഴുതിയ ലേഖനങ്ങളിൽ അവർ കൊടുത്തിട്ടുള്ള അവലംബങ്ങലെല്ലാം ശരിയാണെന്നും, അവയെല്ലാം റോന്തുചുറ്റൽ കഴിഞ്ഞതാണെന്നും!
സിഗററ്റ് എന്ന താളിന്റെ ഒന്നാമത്തെ അവലംബവും ആ താളിന്റെ സംവാദം താളും കാണാൻ അഭ്യർത്ഥിക്കുന്നു.
Dr. Ajay, ദയവുചെയ്ത് ഇത് നമ്മൾ തമ്മിലുള്ള ഒരു സംവാദമായിട്ടെടുക്കാതെ ഒരു പൊതു സംവാദമായിട്ടെടുക്കാൻ അപേക്ഷിക്കുന്നു. --[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 06:23, 7 മാർച്ച് 2013 (UTC)
|