"ഊർജസ്രോതസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
=== പുതുക്കപ്പെടാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾ ===
==== ഖനിജ ഇന്ധനങ്ങൾ ====
ഖനനം ചെയ്തെടുക്കപ്പെടാവുന്ന ഇന്ധനങ്ങളാണിവ.ഇവയെ സംഭൃത ഊർജ ഉറവിടങ്ങൾ എന്നും പറയാറുണ്ട്. ഉപയോഗിക്കുംതോറും തീർന്നുകൊണ്ടിരിക്കുന്ന ഖനിജ ഇന്ധനങ്ങളിൽ മുഖ്യം [[കൽക്കരി]], ഇന്ധനയെണ്ണ, [[പ്രകൃതിവാതകം]] തുടങ്ങിയവയാണ്. ഭൂമിയിൽ ഇവ രൂപം കൊള്ളാൻ 300 മുതൽ 600 വരെ ദശലക്ഷം വർഷങ്ങളെടുത്തു എന്നാൽ ഇവയുടെ വ്യാപകമായ ഉപഭോഗം തുടങ്ങിയത് വ്യാവസായിക വിപ്ലവത്തോടെയാണ്. ഇന്നും ലോകത്തിലെ മൊത്തം വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജാവശ്യങ്ങളുടെ 85 ശതമാനത്തിലെറെയും നിറവേറ്റുന്നത് [[കൽക്കരി]], ഇന്ധനയെണ്ണ, [[പ്രകൃതിവാതകം]] എന്നിവ കത്തിച്ച് തന്നെയാണ്. കൽക്കരിയും ഇന്ധനയെണ്ണയും പ്രകൃതിവാതകവുമാണ് ഖനനം നടത്തിക്കിട്ടുന്ന മുഖ്യമായ ഇന്ധനങ്ങൾ. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. കടൽ കരയായും കര കടലായും കുന്ന് കുഴിയായും മറിച്ചും മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വന്മരങ്ങളും സസ്യജന്തുജാലങ്ങളും മണ്ണിനടിയിലായി. വായുവിന്റെ അഭാവത്തിൽ അവ ഉയർന്ന മർദത്തിനും ചൂടിനും വിധേയമായി വളരെക്കാലം ഭൂമിക്കുള്ളിൽ കിടന്ന് രാസമാറ്റം സംഭവിച്ച് കൽക്കരിയും ഇന്ധനയെണ്ണയും പ്രകൃതിവാതകവുമൊക്കെയായി മാറി. ഈ ഇന്ധനങ്ങളെ ഹൈഡ്രോകാർബൺ ഇന്ധനങ്ങൾ എന്നും പറയാറുണ്ട്. കാരണം ഇവയിൽ അടങ്ങിയിരിയ്ക്കുന്ന ഹൈഡ്രജന്റെയും കാർബണിന്റെയും ഘടകങ്ങലാണ് കത്തുമ്പോൾ താപോർജ്ജം പുറത്ത് വിടുകയും [[കാർബൺ ഡയോക്സൈഡ്]] ,കാർബൺ മോണോക്സൈഡ്, ജലതന്മാത്രകൾ എന്നിവയായി അന്തരീക്ഷത്തിൽ കലരുകയും ചെയ്യുന്നത്.കാർബണീകരണം സംഭവിച്ചു മരം ശുദ്ധമായ [[കൽക്കരി|കൽക്കരിയായി]] മാറുന്നതിനിടയ്ക്കുള്ള ഘട്ടങ്ങളാണ് പീറ്റ്, ലിഗ്നൈറ്റ്, ഇളം കൽക്കരി എന്നിവ.<br />
=== പുതുക്കപ്പെടാവുന്ന ഊർജസ്രോതസ്സുകൾ ===
ഇവയെ നിതാന്ത അഥവാ അക്ഷയ അഥവാ വറ്റാത്ത ഊർജ്ജ സ്രോതസ്സുകൾ എന്നും പറയാറുണ്ട്. <br />
"https://ml.wikipedia.org/wiki/ഊർജസ്രോതസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്