"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ആദ്യകാലവും രാഷ്ട്രീയജീവിതവും==
നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേരുകയും കോഴിക്കോട് ലീഗിന്റെ ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. 1970, 1977, 1980, 1982,1991 എന്നീ വർഷങ്ങളിൽ ഇദ്ദേഹം മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം [[എ. കെ. ആന്റണി|ആന്റണിയുടെ]] മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
 
ഇദ്ദേഹം 1970-71 കാലത്ത് ഇദ്ദേഹം ലൈബ്രറി അഡ്വൈസറി കമ്മിറ്റിയുടെയും 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയുടെയും 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയുടെയും ഭാഗമായിരുന്നു.
"https://ml.wikipedia.org/wiki/യു.എ._ബീരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്