"രാജസുലോചന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
പ്രമുഖ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായിരുന്നു '''രാജസുലോചന''' (15 ആഗസ്ത് 1935 - 5 മാർച്ച് 2013). [[എം.ജി.ആർ]] , [[ശിവാജി ഗണേശൻ|ശിവാജി]], [[എൻ.ടി. രാമറാവു|എൻ.ടി. ആർ]] , [[നാഗേശ്വര റാവു]], [[രാജ്കുമാർ]], [[എം.എൻ. നമ്പ്യാർ]] തുടങ്ങി അൻപതുകളിലെ മുൻനിര നായകർക്കൊപ്പമെല്ലാം രാജസുലോചന ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു. രാജ്യത്തും വിദേശത്തും നിരവധി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.<ref>{{cite news|title=മുൻകാല തെന്നിന്ത്യൻതാരം രാജസുലോചന അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=344486|accessdate=5 മാർച്ച് 2013|newspaper=മാതൃഭൂമി|date=5 മാർച്ച് 2013}}</ref>
==ജീവിതരേഖ==
[[വിജയവാഡ|വിജയവാഡയിൽ]] ജനിച്ച രാജസുലോചന നൃത്തവേദിയിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. പിള്ളിയാർചെട്ടി ഭക്തവത്സലം നായിഡു രാജീവലോചന എന്നായിരുന്നു യഥാർഥ പേര്. സ്‌കൂൾ അധികൃതരാണ് പേര് രാജസുലോചന എന്നാക്കി ചുരുക്കിയത്. ലളിതമ്മ, കെ.എൻ . ദണ്ഡായുധപാണി പിള്ള, [[വെമ്പട്ടി ചിന്നസത്യം]], കലാമണ്ഡലം മാധവൻ എന്നിവരായിരുന്നു ഗുരുക്കന്മാർ. എച്ച്.എൽ.എൻ. സിംഹയുടെ കന്നഡ ചിത്രമായ ഗുണസുന്ദരിയിലൂടെ സിനിമാരംഗത്തെത്തി. പെണ്ണരശി എന്ന തമിഴ് ചിത്രത്തിലെ നൃത്തരംഗങ്ങൾ പ്രശംസനീയമായ നിലയിൽ അവതരിപ്പിച്ചതോടെ രാജസുലോചന തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായി മാറി. ചെന്നൈയിലെരാജ്കപൂറിന്റെ ചോരി ചോരി വഴിയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. �ചെന്നൈയിലെ പുഷ്പാഞ്ജലി നൃത്ത്യ കലാകേന്ദ്രത്തിന് നേതൃത്വം നൽകി. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രങ്ങൾക്ക് രാജസുലോചന തന്നെയായിരുന്നു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നത്. <ref>{{cite news|title=ആദ്യകാല ദക്ഷിണേന്ത്യൻ നടി രാജസുലോചന നിര്യാതയായി|url=http://beta.mangalam.com/latest-news/39220|accessdate=5 മാർച്ച് 2013|newspaper=മംഗളം|date=5 മാർച്ച് 2013}}</ref>
 
അക്കാലത്ത് തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം രാജസുലോചന തന്നെ നൽകിയിരുന്നത് ഒരു അപൂർവതയായിരുന്നു.
 
തെലുങ്ക് സംവിധായകൻ സി.എസ്. റാവുവായിരുന്നു ഭർത്താവ്
"https://ml.wikipedia.org/wiki/രാജസുലോചന" എന്ന താളിൽനിന്ന് ശേഖരിച്ചത്