"വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ചിത്രകാരന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
:::ഈ ലിംഗവിവേചന-ഭാഷാസങ്കടം ഈയൊരു വാക്കിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണു നമ്മുടെ യഥാർത്ഥപ്രശ്നം. മറ്റു വർഗ്ഗങ്ങളിലും ഇതേ ചോദ്യം പൊന്തിവരാം. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 17:49, 2 മാർച്ച് 2013 (UTC)
:വേണുഗോപാലപ്പണിക്കരുടെ 'രാജാക്കന്മാ'രുമായി ഈ ചരടിന് ബന്ധമൊന്നുമില്ലല്ലോ. ലേഖനം വായിച്ചിട്ടില്ല. എന്തായാലും രാജാക്കന്മാർ വളരെ ശരിയായ പദമാണ്. രാജാക്കൾ എന്ന പൂജകബഹുവചനത്തോടൊപ്പം '-മാർ' എന്ന സലിംഗബ.വ.ക്കുറി ചേർന്നാണ് രാജാക്കന്മാർ ഉണ്ടാകുന്നത്. രാജാക്കൾ+മാർ = രാജാക്കന്മാർ.
:ചിത്രകാർ ശരിയല്ല. സംസ്കൃതപദങ്ങൾക്ക് 'കാരർ' ആണ് ശരി എന്ന് പറഞ്ഞല്ലോ. 'ചിത്രകാരർ' വ്യാകരണവിധ്യാ ശരിയാണ്. ഭാഷയുടെ അംഗീകാരമല്ല സാമൂഹികാംഗീകാരമാണ് ഇതിനില്ലാത്തത്. അത് ഉപയോഗംകൊണ്ടേ മറികടക്കാനാവൂ. ലിംഗരഹിതപദങ്ങൾ ആവശ്യമായ ഒരു സമൂഹത്തിലാണ് നമ്മൾ. പൊതുവായ ഏകവചനരൂപങ്ങൾ കുറയുമെങ്കിലും സലിംഗ-അലിംഗബഹുവചനങ്ങൾ നിർമ്മിക്കാൻ കഴിയും എന്നത് നമ്മുടെ ഭാഷയുടെ പ്രത്യേകതയാണ്. മാമൂൽഭ്രമമോ മായ്ച്ചാമായാത്ത ഫ്യൂഡൽ മനസ്ഥിതിയോമനഃസ്ഥിതിയോ ആണ് നമ്മുടെ വ്യാജസങ്കടത്തിന് ഉത്തരവാദി. 'കയ്യിലുണ്ട്;ഉപയോഗിക്കില്ല' എന്ന അവസ്ഥ മാറിയേ തീരൂ--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 07:47, 4 മാർച്ച് 2013 (UTC)
 
::രാജാക്കണ്മാർ എന്നാണു് അത്തരം രൂപഭേദം വേണ്ടതെന്നാണു് ടി.ബി.വി.യുടെ വാദം. ഇവിടത്തെ പ്രശ്നത്തിനോടു് തൊട്ടുകിടക്കുന്നതാണതും (പ്രചാരമില്ലാത്ത വാക്കുകൾ അവതരിപ്പിക്കേണ്ടി വരുമ്പോൾ) എന്നതുകൊണ്ടു തന്നെയാണു് ഇവിടെ പരാമർശിച്ചതും. മായാപദങ്ങൾ (a class of ghost words) ഒരു തെറ്റായി കണക്കാക്കണമെന്നില്ലെന്നും പ്രചാരം കൊണ്ടു് അംഗീകരിക്കപ്പെടാവുന്നവയാണെന്നും അദ്ദേഹം പറയുന്നുണ്ടു്.
::മുകളിലെ മറ്റു കാര്യങ്ങളിലെല്ലാം എനിക്കും അതേ അഭിപ്രായമാണു്. പ്രത്യേകിച്ച് "കയ്യിലുണ്ടായിട്ടും വേണ്ടിടത്തു് ഉപയോഗിക്കാതിരിക്കാൻ" നാം കാണിക്കുന്ന ഫ്യൂഡൽ മനഃസ്ഥിതികളെപ്പറ്റി. ജനസാമാന്യത്തിൽനിന്നും മാറിച്ചിന്തിച്ചാൽ, വിക്കിപീഡിയ ഒരു ഭാഷാനിർമ്മാണോപാധി കൂടിയാവണോ എന്ന ചോദ്യം പിന്നെയും ഉയർന്നുവന്നേക്കാം എന്ന സംശയവുമുണ്ടു്. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 00:23, 5 മാർച്ച് 2013 (UTC)
 
ഭാഷയല്ല, സമൂഹമാണ് ഉത്തരവാദിയെന്ന് പറഞ്ഞല്ലോ. ഇങ്ങനെ ചെയ്യും വഴി ഒരു കണ്ടുപിടിത്തവും നടത്തുന്നില്ല. ഇത്തരം ധാരണാരൂപങ്ങളെ മാറ്റിസ്ഥാപിക്കുന്നതിലൂടെയേ വിജ്ഞാനപ്രേഷണം എന്ന ഉത്തരവാദിത്തം പൂർണ്ണമാകൂ എന്നാണ് ഞാൻ കരുതുന്നത്.
::കൾ എന്ന (പൂജക)ബഹുവചനക്കുറിയിലെ ളകാരം മാർ ചേരുമ്പോൾ 'ൻ' എന്നായി മാറുന്നതിന് 'പെങ്ങന്മാർ' എന്ന ഉദാഹരണം മാത്രം മതി (ഇതേ മാറ്റം 'അർ'ൽ രേഫത്തിനുമുണ്ട്.) ഭാഷാശാസ്ത്രദൃഷ്ടിയിൽ ഈ മാറ്റത്തിൽ അപാകമൊന്നുമില്ല. മായാപദമ്പോലുള്ള വാക്കുകൾ ഇതിന് ഉണ്ടാക്കേണ്ടിയിരുന്നില്ല! (ghost word എങ്ങനെ ഇതിന്റെ തർജ്ജുമയാകും എന്നും സംശയം.)--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 12:18, 5 മാർച്ച് 2013 (UTC)
===അവലംബം===
{{reflist}}
"കേരളത്തിലെ ചിത്രകാരന്മാർ" താളിലേക്ക് മടങ്ങുക.