"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

556 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: pa:ਪੰਡਤ ਰਵੀ ਸ਼ੰਕਰ)
ലോക പ്രസിദ്ധനായ [[ഇന്ത്യ|ഇന്ത്യൻ]] സംഗീതഞ്ജനായിരുന്നു '''രവിശങ്കർ''' (1920 ഏപ്രിൽ 7-2012 ഡിസംബർ 11). പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.<ref>http://www.mathrubhumi.com/online/malayalam/news/story/2002042/2012-12-14/world</ref>
==ജീവിതരേഖ==
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും [[ഉസ്താദ് അലാവുദ്ദീൻ ഖാൻ|ഉസ്താദ് അലാവുദ്ദീൻ ഖാനിൽ]] നിന്നു [[സിതാർ]] വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്‌പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു<ref>{{cite news
|title = ചെവി ഓർക്കുമ്പോൾ|url = http://malayalamvaarika.com/2013/january/04/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 04|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>.
 
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.<ref>http://www.madhyamam.com/news/204277/121212</ref>കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. [[സത്യജിത് റേ|സത്യജിത്റേയുടെ]] “[[പഥേർ പാഞ്ചാലി]]”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1669486" എന്ന താളിൽനിന്ന് ശേഖരിച്ചത്