"സൈക്ലോപ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
===പോളിഫെമസിന്റെ കഥ===
ഭൂമുഖത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളെല്ലാം തന്നെ ഭീകരജന്തുക്കളായിരുന്നു, അതിലൊരു വർഗ്ഗമായിരുന്നത്രെ, ഒറ്റക്കണ്ണന്മാരായ സൈക്ലോപ്സ് . <ref name= Ovid>{{cite book|title= Metamorphosis|author=Ovid|publisher= Signet Classics| year=2001|}}</ref>. പിന്നീട് സൈക്ലോപ്സുകളൊഴികെ മറ്റവയൊക്കെ ഭൂമുഖത്തു നിന്ന് നിഷ്ക്കാസനം ചെയ്യപ്പെട്ടു. സ്യൂസിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു സൈക്ലോപ്സുകൾ. ജനപഥങ്ങളിൽ നിന്നകന്നു മാറിയ ഒരു ദ്വീപിൽ സ്യൂസ് അവക്ക് വാസസ്ഥാനം ഏർപ്പാടാക്കിക്കൊടുത്തു.</br>
യുഗങ്ങ ക്കുയുഗങ്ങൾക്കു ശേഷം സമുദ്രകോപത്തിനിരയായ [[ഒഡീസ്സി |ഒഡീസ്സിയസും ]] പന്ത്രണ്ടു കൂട്ടാളികളും ഈ ദ്വീപിലെത്തിപ്പെടുന്നു. ഭക്ഷണം തേടിയുളള യാത്ര അവരെ കൊണ്ടുചെന്നെത്തിച്ചത് പോളിഫെമസ് എന്ന സൈക്ലോപ്സിന്റെ തുറന്നു കിടന്നിരുന്ന ഗുഹയിലേക്കാണ്. ബുദ്ധിമാനായ ഒഡീസ്സിയസ് , മുന്തിയതരം വീഞ്ഞു നിറച്ച തുകൽ സഞ്ചി കൂടെ കരുതിയിരുന്നു. ഗുഹ വിജനമായിരുന്നെങ്കിലും അതിനകത്ത് വിശേഷപ്പെട്ട ഭക്ഷണസാമഗ്രികൾ അവർക്കു ലഭിച്ചു. ആതിഥേയനെക്കാത്തു നില്ക്കാതെ അവരതൊക്കെ സ്വയമെടുത്ത് കഴിക്കുകയും ചെയ്തു. എന്നിട്ട് ആതിഥേയനേയും കാത്തിരുന്നു. ഭീമാകായനും ഭീകരനുമായിരുന്ന പോളിഫെമസ് തന്റെ കനാനാലിക്കൂട്ടത്തെ തെളിച്ച് സായാഹ്നസമയത്ത് തിരിച്ചെത്തി. ഒഡീസ്സിയസ്സിന്റേയുെ കൂട്ടരുടേയും ചെയ്തികൾ പോളിഫെമസ്സിന് അശേഷം രുചിച്ചില്ല. ക്രുദ്ധനായി, ഒഡീസ്സിയസ്സിന്റെ രണ്ടു കൂട്ടാളികളെ ആ നിമിഷം കൊന്നു തിന്നു. എന്നിട്ട് ഗുഹയുടെ മുഖം ഒരു വലിയ കല്ലുകൊണ്ട് അടച്ച് ഭദ്രമാക്കിയശേഷം സ്വസ്ഥമായി ഉറങ്ങാൻ കിടന്നു.
==സൈക്ലോപ്പിയൻ മതിൽ==
[[File:MicenePortaLeoniMura.jpg|thumb|right|സൈക്ലോപ്പിയൻ മതിൽ]]
ബി.സി. 1900 മുതൽ ബി.സി. 1100 വരെയുള്ള മൈസീനിയൻ ഗ്രീസിൽ, കുമ്മായമോ ചാന്തോ ഉപയോഗിക്കാതെ കല്ലുകൾ ഭംഗിയായി അടുക്കി വച്ച് നിർമ്മിച്ചിരുന്ന മതിലുകൾ മനുഷ്യസാധ്യമായ കരവിരുതിനെ വെല്ലുന്ന തരത്തിൽ ഉറപ്പുള്ളവയായിരുന്നു. ഇത്തരം മതിലുകൾ നിർമ്മിക്കാൻ സൈക്ലോപ്‌സുകൾക്ക് മാത്രമേ കഴിയൂ എന്നു യവനർക്ക് തോന്നിയതിനാൽ ഈ മതിലുകൾ സൈക്ലോപ്പീനിയൻ മതിലുകൾ (Cyclopean walls) എന്ന പേരിലറിയപ്പെടുന്നു.
====അവലംബം====
<references/>
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Cyclops}}
"https://ml.wikipedia.org/wiki/സൈക്ലോപ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്