"മരിയോ ബലോട്ടെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്.എ. കപ്പ് വിജയത്തിലും പ്രീമിയർ ലീഗ് കിരീടത്തിലും നിർണായക പങ്കുവഹിച്ചെങ്കിലും മരിയോയുടെ സ്വഭാവം എക്കാലത്തും വില്ലനായി നിന്നു.
യൂറോപ്യൻ ഫുട്‌ബോളിലെ 21 വയസ്സിൽത്താഴെയുള്ള മികച്ച താരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്‌കാരത്തിന് 2010 ഡിസംബറിൽ അർഹനായ മരിയോ ബലോട്ടെല്ലിയുടെ കരിയർ മുഴുവൻ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ സീസണിൽ നാല് ചുവപ്പുകാർഡുകൾ കണ്ടതോടെ, ബലോട്ടെല്ലിയെ ടീമിൽ നിലനിർത്താനാവില്ലെന്ന് മാഞ്ചീനിയും ഉറപ്പിച്ചു. പക്ഷേ, പ്രതിഭകൊണ്ട് തന്റെ കുരുത്തക്കേടുകളെ അതിജീവിക്കുന്ന മരിയോ, ആരാധർക്കിടയിൽ സൂപ്പർ മരിയോയെന്ന പ്രതിച്ഛായ നിലനിർത്തുന്നു. 2010-11ൽ സിറ്റി പ്രീമിയർലീഗ് കിരീടം നേടിയപ്പോൾ, '''പ്രീമിയർ ലീഗ് നേടിയ ആദ്യ ഇറ്റലിക്കാരനെന്ന പദവി ബലോട്ടെല്ലിയെ തേടിയെത്തി'''.
 
==== എസി മിലാനിലേയ്ക് ====
2013 ജനുവരി 29ന് [[A.C. Milan|എസി മിലാൻ]] ബലോട്ടെല്ലിയെ സിറ്റിയിൽ നിന്നും വാങ്ങുന്നതായി പ്രഖ്യാപിച്ചു. ജനുവരി 31ന് മിലാൻ ബലോട്ടെല്ലിയുമായുള്ള കരാർ പൂർത്തിയാക്കി. 2013 ഫെബ്രുവരി 3ന് മിലാനിലെ അരങ്ങേറ്റ മത്സരം കളിച്ചു. പെനാൽറ്റി ഉൾപ്പെടെ 2 ഗോളുകളാണ് അദ്ദേഹം നേടിയത്. [[Udinese Calcio|ഉഡിനീസി]]നെതിരെ 2-1ന് മിലാൻ ജയിച്ചു. ഈ വിജയത്തിലൂടെ ലീഗിൽ മിലാൻ, ഇന്റർനാഷണലിനെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.<ref>http://www.guardian.co.uk/football/2013/feb/03/mario-balotelli-milan-udinese-serie-a</ref> തുടർന്നുള്ള രണ്ട് കളികളിലും അദ്ദേഹം ഓരോ ഗോളുകൾ വീതം നേടി. ഉഡിനീസിനെതിരെ 30 യാർഡ് അകലെ നിന്ന് നേടിയ ഒരു ഫ്രീകിക്ക് ഗോളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതിലൂടെ എസി മിലാനു വേണ്ടി ആദ്യ 3 കളികളിൽ നിന്ന് 4 ഗോളുകൾ നേടിയ [[Oliver Bierhoff|ഒളിവർ ബയർഹോഫിന്റെ]] റെക്കോർഡിനൊപ്പം ബലോട്ടെല്ലിയും എത്തി,
 
====ദേശീയ ടീമിൽ====
"https://ml.wikipedia.org/wiki/മരിയോ_ബലോട്ടെല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്