പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
====സീസറിന്റെ അനുയായി====
54 ബി സി യിൽ ആന്റണി [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. [[ഗോൾ|ഗോളിലെ]] (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ [[പോംപി]]യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു. പ്രോകോൺസൽ പദവിയിലിരിക്കുമ്പോൾ സീസറിനെതിരെ പദവിയുടെ ഇമ്മ്യൂണിറ്റി (immunity from prosecution) കാരണം നിയമ നടപടികൾ എടുക്കാൻ പറ്റില്ലായിരുന്നു. വിരമിച്ച ശേഷം തനിക്കെതിരെ അഴിമതിയ്ക്ക് അന്വേഷണവും നിയമ നടപടികളുമുണ്ടാവുമെന്ന് സീസറിനറിയാമായിരുന്നു. ഇത് തന്നെ ഒതുക്കാനുള്ള ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയ സീസർ ആദ്യം പ്ലീബിയൻ ട്രൈബൂണലായ ആന്റണിയുടെ വീറ്റോ ഉപയോഗിച്ച് സീസറിനെ പ്രോകോൺസൾ സ്ഥാനത്ത് നിന്ന് മാറ്റുന്ന സെനറ്റിന്റെ ഉത്തരവ് തടയാൻ ശ്രമിച്ചു. ആന്റണിയുടെ സെനറ്റിൽ വീറ്റോ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ആന്റണിയെയും, മറ്റൊരു സീസർ സപ്പോർട്ടറെയും [[പോംപി]] ബലമായി (നിയമ വിരുദ്ധമായി) സെനറ്റിൽ നിന്ന് പുറത്താക്കി. ഇതോടെ സെനറ്റിന്റെ ഉത്തരവ് ധിക്കരിച്ച് സീസർ തന്റെ സേനയുമായി [[റൂബിക്കൺ]] നദി കടന്നു തലസ്ഥാന നഗരിയായ റോമിൽ പ്രവേശിച്ചു. പിന്നെയുണ്ടായത്ഇതോടെ ഒരു49 ബി സിയിലെ ആഭ്യന്തര യുദ്ധമാണ്യുദ്ധം തുടങ്ങി. പോംപിയും സെനറ്റിലെ ഭൂരിപക്ഷ അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. <ref>Suetonius, Julius 28</ref><ref>Plutarch, Caesar 32.8</ref><ref>Plutarch, Life of Pompey, 1. (Loeb) at Thayer: [1]:see also Velleius Paterculus, Roman History 2, 21. (Loeb) at Thayer: </ref>
 
====ഇറ്റലിയുടെ ഭരണം====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1665884" എന്ന താളിൽനിന്ന് ശേഖരിച്ചത്