"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cy:Robert Browning; സൗന്ദര്യമാറ്റങ്ങൾ
(ചെ.) File renamed: File:Browning After Death.jpgFile:Robert Browning after death.jpg Custom reason: this is not Elizabeth Barrett Browning
വരി 43:
 
== ജീവിതാന്ത്യം ==
[[പ്രമാണം:Robert Browning Afterafter Deathdeath.jpg|thumb|right|200px|ബ്രൗണിങിന്റെ മൃതദേഹം.]]
അവശേഷിച്ച ജീവിതകാലത്ത് ബ്രൗണിങ് നിരന്തരം യാത്രകളിൽ മുഴുകി. 1870-കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ദീർഘകവിതകളിൽ "ഫിഫ്നേ അറ്റ് ദ് ഫെയർ", "റെഡ് കോട്ടൺ നൈറ്റ് ക്യാപ്പ് കൺട്രി" മുതലായവ ജനപ്രീതി നേടി.<ref name="Karlin11"/> "പക്കിയാറോട്ടോ ഏൻഡ് ഹൗ ഹി വർക്ക്ഡ് ഇൻ ഡിസ്ടെമ്പർ" എന്ന കൃതിയിൽ ബ്രൗണിങ് ദേശീയകവിയായ ആൽഫ്രെഡ് ഓസ്റ്റിനെപ്പോലുള്ള തന്റെ വിമർശകരെ ആക്രമിച്ചു. കവി ഇക്കാലത്ത് ആഷ്ബർട്ടൻ പ്രഭ്വിയുമായി പ്രണയത്തിലായെന്നും പറയപ്പെടുന്നു. എങ്കിലും അദ്ദേഹം വീണ്ടും വിവാഹിതനായില്ല. 1878-ൽ ബ്രൗണിങ് വീണ്ടും [[ഇറ്റലി]] സന്ദർശിച്ചു. പത്നിയുടെ [[മരണം|മരണത്തെ]] തുടർന്ന് [[ഇറ്റലി|ഇറ്റലിയിൽ]] നിന്നു തിരികെ പോന്നു 17 വർഷം കഴിഞ്ഞായിരുന്നു ഈ സന്ദർശനം. തുടർന്ന് പിന്നീട് പലവട്ടം അദ്ദേഹം [[ഇറ്റലി]] സന്ദർശിച്ചു. 1887-ൽ ബ്രൗണിങ്, തന്റെ അവസാനകാലത്തെ മുഖ്യ കൃതികളിലൊന്നായ, "അവരുടെ കാലത്തെ പ്രധാനികളായിരുന്ന ചിലരുമായുള്ള ചർച്ചകൾ" (Parleyings with Certain People of Importance In Their Day) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആ രചനയിൽ സാഹിത്യ-കലാ-ദാർശനിക മേഖലകളുടെ ചരിത്രത്തിലെ വിസ്മൃതവ്യക്തികളിൽ ചിലരുമായി സംവദിച്ച കവി, ആദ്യമായി സ്വന്തം സ്വരത്തിൽ സംസാരിച്ചു. ബ്രൗണിങ്ങിന്റെ ശൈലിയുമായി പരിചയപ്പെട്ടിരുന്ന വിക്ടോറിയൻ കാലത്തെ ആസ്വാദകരെ ഇത് അമ്പരപ്പിച്ചു. തുടർന്ന് പ്രസിദ്ധീകരിച്ച "അസൊലാൻഡോ" എന്ന അന്തിമരചനയിൽ ബ്രൗണിങ് തന്റെ പതിവു ശൈലിയിലേക്കു മടങ്ങി വന്നു. കവിയുടെ മരണശേഷം 1889-ലാണ് ഈ കൃതി വെളിച്ചം കണ്ടത്.<ref name="Karlin11"/>
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്