"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 4:
[[പ്രമാണം:Beginning Odyssey.svg|thumb|250px|right|ഒഡീസ്സിയുടെ ആമുഖഭാഗം മൂലഭാഷയായ ഗ്രീക്കിൽ]]
 
ഒരു ഗ്രീക്ക് ഇതിഹാസമാണ് '''ഒഡീസി'''. [[ഹോമർ]] രചിച്ചെന്നു കരുതപ്പെടുന്ന ഈ ഇതിഹാസം, മറ്റൊരു ഗ്രീക്ക് ഇതിഹാസമായ [[ഇലിയഡ്|ഇലിയഡിലെ]] കഥയുടെ തുടർച്ചയായ സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ഗ്രീസും ട്രോയ്‌-യും തമ്മിൽ നടന്നതായി ഇലിയഡിൽ വർണ്ണിക്കപ്പെടുന്ന പ്രസിദ്ധമായ ട്രോജൻ യുദ്ധത്തിനു ശേഷം ഗ്രീക്കു വീരന്മാരിലൊരാളായിരുന്ന ഒഡീയസ് സ്വരാജ്യമായ ഇത്താക്കയിലേക്കു നടത്തുന്ന ദീർഘവും ദുർഘടം പിടിച്ചതുമായ മടക്കയാത്രയും ഇത്തക്കയിൽ ഭാര്യ പെനിലോപ്പിനും മകൻ ടെലിമാച്ചസ്സിനും അനുഭവിക്കേണ്ടി വരുന്ന യാതനകളുമാണ് പ്രതിപാദ്യ വിഷയം. <ref>{{cite book|title= മൈഥളോജി|author= ഈഡിത് ഹാമിൽട്ടൺ |publisher=ലിറ്റിൽ ബ്രൌൺ & കം. |year= 1969|}}</ref>, <ref>{{cite book|author=D.C.H. Rieus| title= introduction to ''The Odyssey''|publisher= Penguin|year= 2003|}}</ref>
 
===പശ്ചാത്തലം===
വരി 10:
=== കഥാസംഗ്രഹം===
ആദ്യം കടൽക്കൊളളക്കാരുടെ ആക്രമണം, പിന്നെ കൊടുങ്കാറ്റ്. ഇതു കഴിഞ്ഞാണ് ഒഡീസിയസ്സും അനുയായികളും അലസന്മാരുടെ വാസസ്ഥലമായ താമരദ്വീപിലെത്തുന്നത്. അവിടത്തെ പഴങ്ങളും പൂക്കളും കഴിച്ച് കുറച്ചു നാളത്തേക്ക് ഓർമ്മ നഷ്ടപ്പെടുന്നു. ഓർമ്മ വീണ്ടുകിട്ടിയശേഷം നാട്ടിലേക്കു തിരിക്കവേ പൊസൈസോണിന്റെ പ്രിയപുത്രൻ ഒറ്റക്കണ്ണൻ പോളിഫെമിസ്നെ കൈയിലകപ്പെടുന്നു. ഒരുപാടു കപ്പലുകളും ഒട്ടനവധി അനുചരന്മാരും ഒഡീസിയസ്സിനു നഷ്ടമാകുന്നു. രക്ഷപ്പെടാനായി ഒഡീസിയസ്സ് മരക്കഷണം കൊണ്ടു കുത്തി പോളിഫെമിസിനെ അന്ധനാക്കുന്നു. സമുദ്രദേവനായ പൊസൈസോണിന്റെ രോഷം ആളിക്കത്തുന്നു. പത്തു കൊല്ലം കടലിൽ അലഞ്ഞു തിരിയാനായി ശപിക്കുന്നു.
കാലിപ്സോ എന്ന ജലദേവതയുടെ തടവുകാരനായി ഒഗൈഗിവ എന്ന ദ്വീപിൽ പിന്നീട് ഒഡീസിയസിന് ഏഴുകൊല്ലം കഴിയേണ്ടി വന്നു. ഒഡീസിയസ്സിൽ അനുരക്തയായിരുന്നു കാലിപ്സോ. ഒടുവിൽ ദേവഗണങ്ങളുടെ ഇടപെടൽ മൂലം കാലിപ്സോ ഒഡീസിയസ്സിനെ സ്വതന്ത്രനാക്കുന്നു. പക്ഷെ പൊസൈഡോണിന്റെ ക്രോധം തണുത്തിരുന്നില്ല. കടൽ ക്ഷോഭം കാരണം ഒഡീസിയസ്സിന്റെ വളളം തകർന്നടിയുന്നു. ഒഡീസിയസ്സ് ഷെറി ദ്വീപിലേക്ക് നീന്തി രക്ഷപ്പെടുന്നു. അവിടെ ഏതാനും ദിവസം അൽക്കിനേസ്, അരേറ്റ് രാജദമ്പതികളുടെ അതിഥിയായിക്കഴിയുന്നു. യഥാർത്ഥത്തിൽ അവിടെവെച്ചാണ് ഒഡീസിയസ്സ് തന്റെ, അതു വരേയുളള സാഹസികയാത്രയുടെ കഥ പറയുന്നത്. അവിടെ നിന്ന് പുറപ്പെട്ട് ഒഡീസിയസ് കാറ്റുകളുടെ രാജ്യത്തെത്തുന്നു. അവിടത്തെ രാജാവ് അയോലസിനെയാണ് [[സ്യൂസ് ]] കാറ്റുകളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചിരുന്നത്. അയോലസിന് കാറ്റുകളെ അഴിച്ചു വിടാനും പിടിച്ചു കെട്ടാനുമുളള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വിട പറയുമ്പോ അയോലെസ് ഒരു കിഴി ഒഡീസിയസ്സിനു സമ്മാനമായി നല്കി. എല്ലാ കൊടുങ്കാറ്റുകളേയും ഭദ്രമായി അതിലടക്കിയിരുന്നു. ഒഡീസിയസിസ്ന് ഇനിയുളള യാത്രയി ഒരു ബുദ്ധിമുട്ടും വരാതിരിക്കാനായിരുന്നു അയോലെസ് ഇങ്ങനെ ചെയ്തത്. പക്ഷെ ൊഡീസിയസ്സിന്റെഒഡീസിയസ്സിന്റെ അനുചരന്മാർ കിഴിക്കകത്ത് സ്വസ്വർ ണ്ണമായിരിക്കുമെന്ന് കരുതി, കിഴി തുറന്നു. തുടർന്നുണ്ടായ അതിഭയങ്കരമായ കൊടുങ്കാറ്റിൽ ദിക്കറ്റ അവർ ചെന്നടിഞ്ഞത് മനുഷ്യഭോജികളുടെ ദ്വീപിലായിരുന്നു.
<ref>{{cite book |author= ഹോമർ |others= പരിഭാഷ റോബർട്ട് ഫാഗ്ലെസ് |title= ദി ഒഡീസ്സി |year=1996 |publisher=പെന്ഗ്വിൻ ബുക്സ് |location=United States of America |isbn=978-0-140-26886-7 |accessdate=27 ഫെബ്രു.2013}}</ref>
=== അവലംബം ===
<references/>
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/ഒഡീസ്സി_(ഇതിഹാസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്