"തലേക്കുന്നിൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
കേരളത്തിലെ മുതിർന്ന [[കോൺഗ്രസ്]] നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീർ. ഇപ്പോൾ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] വൈസ് പ്രസിഡന്റ് ആണ്‌..1989 എന്നീ വർഷങ്ങളിൽ ചിറയൻ‌കീഴ് ലോകസഭാമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1991-ൽ [[സുശീല ഗോപാലൻ|സുശീല ഗോപാലനോടും]], 1996-ൽ [[എ.സമ്പത്ത്|എ.സമ്പത്തിനോടും]] ഇതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു. പ്രമുഖ മലയാള ചലച്ചിത്ര നടനായ [[പ്രേംനസീർ|പ്രേംനസീറിന്റെ]] ഭാര്യാസഹോദരൻ കൂടിയാണ് തലേക്കുന്നിൽ ബഷീർ.[[en:Thalekunnil Basheer]]
 
1945ൽ തിരുവന്തപുരം[[തിരുവനന്തപുരം]] ജില്ലയിലെ [[വെഞ്ഞാറമൂട്|വെഞ്ഞാറമൂടിനു]] സമീപമുള്ള തലേക്കുന്നിൽ[[തലേക്കുന്ന്|തലേക്കുന്നു]] ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം എം ജി കോളേജ്, മാർ ഇവാനിയോസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള സർവകലാശാല യുണിയന്റെ അദ്ധ്യക്ഷനായിരുന്നു. കെ. എസ്. യു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1977ൽ കേരള നിയമസഭയിലേക്ക് കഴക്കൂട്ടത്തു നിന്നും തെരെഞ്ഞെടുക്കപെട്ടു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം എ കെ ആന്റണിക്ക് വേണ്ടി രാജിവെച്ചു . തുടർന്ന് 1977ലും 1979ലും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടു. 1984ലും 1989ലും ചിറയൻ‌കീഴ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടു. 1991ലും 1996ലും ഇവിടെ നിന്നും പരാജയപ്പെട്ടു.
 
1972 മുതൽ കെ പി സി സി യുടെ നിർവാഹക സമതി അംഗമാണ്. 1980 മുതൽ 1989 വരെ തിരുനന്തപുരം ഡി സി സി പ്രസിഡന്റായിരുന്നു. 1993 - 1996 കാലഘട്ടത്തിൽ തിരുവനന്തപുരം വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു. 2001 മുതൽ 2004 വരെ കെ പി സി സി യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ബഷീർ, 2005 മുതൽ 2012 വരെ കെ പി സി സിയുടെ വൈസ് പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ൽ കുറച്ചുകാലം കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡണ്ടായും ചുമതല വഹിച്ചു. പ്രേംനസീർ ഫൌണ്ടേഷൻറെ ചെയർമാനാണ്.
"https://ml.wikipedia.org/wiki/തലേക്കുന്നിൽ_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്