"ലൈഫ് ഓഫ് പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
അല്പ ദിവസത്തേക്ക് കഴിക്കുന്നതിനാവശ്യമായ വെള്ളവും ഭക്ഷണവും ആ രക്ഷാ ബോട്ടിൽ പൈ കണ്ടെത്തുന്നു. കടുവയോടൊപ്പം ബോട്ടിൽ കഴിയുന്നതിൽ ഭയന്ന് ബോട്ടോടു ചേർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളുപയോഗിച്ച് പൈ ഒരു താവളം ഒരുക്കി കടുവയിൽ നിന്ന് അകന്നു കഴിയാൻ ആരംഭിക്കുന്നു. പിന്നീട് കടുവയിൽ സ്വയരക്ഷ നേടുന്നതിനായി കടുവയ്ക്ക് ഭക്ഷണം നൽകാൻ ആരംഭിക്കുന്നു. കയ്യിലുള്ള വസ്തുക്കളുപയോഗിച്ച് മീൻ പീടിച്ച് കടുവയ്ക്ക് ഭക്ഷണം നൽകുന്നു. തനിക്കും കടുവയ്ക്കും കുടിക്കുന്നതിനായി മഴവെള്ളം ശേഖരിക്കുന്നു. വിശന്നു വലഞ്ഞ കടുവ ഒരിക്കൽ ഭക്ഷണം തേടി കടലിലേക്ക് എടുത്തു ചാടുന്നു. പിന്നീട് കടുവയെ രക്ഷിക്കാനായി പൈ ഒരു കോണി ഉണ്ടാക്കി അതിനെ തോണിയിലെത്തിക്കുന്നു. ഒരു രാത്രി ഒരു തിമിംഗലം വന്ന് പൈയുടെ രക്ഷാ ബോട്ടിനോടനുബന്ധിച്ച് ശേഖരിച്ച ഒട്ടുമിക്ക ഭക്ഷണവും കടലിലേക്ക് ഒഴുക്കുന്നു. പട്ടിണിയായ പൈ ഗത്യന്തരമില്ലാതെ പച്ച മത്സ്യത്തെ തിന്നു തുടങ്ങുന്നു. ആ ചെറിയ സംവിധാനത്തിൽ ജീവിക്കുക സാദ്ധ്യമല്ലെന്ന് മനസിലാക്കിയ പൈ തുടർന്ന് കടുവയോടൊപ്പം താമസിക്കുന്നതിനായി അതിനെ പരിശീലിപ്പിക്കാൻ ആരംഭിക്കുന്നു. ദിവസങ്ങൾക്കകം പൈയും റിച്ചാർഡ് പാർക്കറും സഹജീവിതം ആരംഭിക്കുന്നു.
 
കടലിലെ ഏകാന്ത ജീവിതം പൈയേയും കടുവയെയും ക്ഷീണിപ്പിക്കുകയും അവർ ക്ഷയിക്കാനാരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസം അവർ ധാരാളം മീർക്കറ്റുകൾ[[മീർകാറ്റ്|മീർകാറ്റുകൾ]] വസിക്കുന്ന ദ്വീപിലെത്തുകയും അവിടെ കാണുന്ന കായ്കനികളും മറ്റും തിന്നുകയും ശുദ്ധജലം കുടിക്കുവാനാരംഭിക്കുന്നു. പൈയും റിച്ചാർഡ് പാർക്കറും ഭക്ഷണം കഴിക്കാനാരംഭിക്കുന്നതോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പക്ഷെ, രാത്രിയാകുന്നതോടെ ആ ദ്വീപ് വിരുദ്ധസ്വഭാവമുള്ളതായി തീരുന്നു. പകൽ സമയത്ത് ശുദ്ധജലം ലഭിച്ചിരുന്നയിടം രാത്രിയിൽ ആസിഡ് സ്വഭാവമുള്ളതായി മാറുന്നു. അവിടെ നിന്നും ലഭിച്ച ഒരു പൂവിൽ പൈ ഒരു മനുഷ്യ പല്ല് കണ്ടെത്തുന്നതോടെ അവിടെയുള്ള സസ്യങ്ങൾ മാംസഭുക്കുകളാണെന്ന് കരുതി അവിടെ നിന്ന് രക്ഷപ്പെടാൻ തീരുമാനിക്കുന്നു.
 
രക്ഷാബോട്ട് അവസാനം [[മെക്സിക്കോ|മെക്സിക്കോയുടെ]] തീരങ്ങളിൽ ചെന്നെത്തുന്നു. വളരെ ക്ഷീണിതനായ പൈ കടലിന്റെ തീരത്തോടു ചേർന്ന മണലിൽ കിടക്കുന്നു. ആ സമയം ക്ഷീണിച്ചവശനായ റിച്ചാർഡ് പാർക്കർ പൈയെ നോക്കുക പോലും ചെയ്യാതെ കരയിലേക്ക് നടക്കുന്നു. കരയുടെ അടുത്തുണ്ടായിരുന്ന ഒരു കാട് കണ്ട റിച്ചാർഡ് പാർക്കർ ഒരു നിമിഷം അവിടെ നിന്ന്. പൈ റിച്ചാർഡ് പാർക്കർ തന്നെ ഒരു നിമിഷം തിരിഞ്ഞു നോക്കുമെന്ന് കരുതി. എങ്കിലും കടുവ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ കാടിന്റെ അഗാധതകളിലേക്ക് മറയുന്നു. മണലിൽ കിടക്കുന്ന പൈ ചിലർ രക്ഷപ്പെടുത്തി അടുത്ത ആശുപത്രിയിലെത്തിക്കുന്നു.
വരി 46:
 
ഈ കഥ പൈ നോവലിസ്റ്റിനോട് വിവരിക്കുമ്പോൾ നോവലിസ്റ്റ് രണ്ടു കഥയിലെയും കഥാപാത്രങ്ങളെയും താരതമ്യപ്പെടുത്തുന്നുണ്ട്. ഒറുംഗ്ട്ടാനെ പൈയുടെ അമ്മയായും, സീബ്രയെ നാവികനായും, കഴുതപ്പുലിയെ കുശനിക്കാരനായും, റിച്ചാർഡ് പാർക്കറെ പൈ ആയും സങ്കല്പിക്കുന്നു. പൈ നോവലിസ്റ്റിനോട് ഇതിലേതു കഥയാണു നിങ്ങൾക്ക് പഥ്യം എന്നാരായുന്നു. കടുവയുമൊത്തുള്ള കഥയാണു തനിക്കിഷ്ടമായതെന്ന് നോവലിസ്റ്റിന്റെ മറുപടി. അപ്പോൾ പൈ " അതുകൊണ്ട് അതു ദൈവത്തിന്റെ കൂടിയാണു്" എന്നു പറയുന്നു. ഇൻഷൂറൻസ് കോപ്പിയുടെ അവസാന താളിലെ ഒരു കുറിപ്പിൽ നടുക്കടലിൽ കടുവയോടൊത്തുള്ള 227 ദിവസത്തെ കഥ നോവലിസ്റ്റ് കാണുന്നു. അതോടെ ആ കഥ കൂടി ഇൻഷൂറൻസ് കമ്പനികൾ സ്വീകരിച്ചതായി കരുതാം. ഇതോടെ ചിത്രം അവസാനിക്കുന്നു.
 
==വിവാദങ്ങൾ==
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തരാട്ടുപാട്ട് [[ഇരയിമ്മൻ തമ്പി]] മലയാളത്തിൽ രചിച്ച 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത കൃതിയുടെ പകർപ്പാണെന്ന് പരാതിയുയർന്നു. ഓസ്കാർ നോമിനേഷനു വേണ്ടി ഈ ഗാനം പരിഗണിക്കപ്പെട്ടിരുന്നു. ബോംബൈ ജയശ്രീക്കെതിരെ ഇരയിമ്മൻ തമ്പി ട്രസ്റ്റ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു<ref>[http://www.mangalam.com/print-edition/keralam/24627 ജയശ്രീയുടെ താരാട്ടുപാട്ട്‌ 'ഓമനത്തിങ്കൾ കിടാവോ'യുടെ വിവർത്തനമെന്ന്‌ ഇരയിമ്മൻ തമ്പി ട്രസ്‌റ്റ് , മംഗളം ഓൺലൈൻ, Story Dated: Sunday, January 13, 2013 12:33]</ref>.
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്