"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

===സ്വാതന്ത്ര്യത്തിനു ശേഷം===
1949 ഒക്റ്റോബറിൽ [[Kerala Socialist Party|കേരള സോഷ്യലിസ്റ്റ് പാർട്ടി]] പിളരുകയും എൻ. ശ്രീകണ്ഠൻ നായർ, ബേബി ജോൺ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ ആർ.എസ്.പി.യിൽ ചേരുകയും ചെയ്തു. പാർട്ടിക്ക് കേരളത്തിൽ ഇതോടെ ഒരു ഘടകം രൂപീകൃതമായി.
 
1952-ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപായി ആർ.എസ്.പിയും [[United Socialist Organisation of India|യുനൈറ്റഡ് സോഷ്യലിസ്റ്റ് ഓർഗനൈസേഷൻ ഓഫ് ഇൻഡ്യയും (യു.എസ്.ഒ.ഐ.)]] (വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഇത്) തമ്മിൽ ചർച്ചകൾ നടത്തുകയുണ്ടായി. യു.എസ്.ഒ.ഐ.യുടെ താല്പര്യം ആർ.എസ്.പി.യും അവരോടോപ്പം ചേരണമെന്നായിരുന്നു. ആർ.എസ്.പി. ഈ ആവശ്യം നിരസിച്ചുവെങ്കിലും ഒരു തിരഞ്ഞെടുപ്പു ധാരണ ഇവർ തമ്മിലുണ്ടായി. പശ്ചിമ ബംഗാളിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളിൽ യു.എസ്.ഒ.ഐ ആർ.എസ്.പി. സ്ഥാനാർത്ഥികളെ പിന്തുണച്ചെങ്കിലും മറ്റു മണ്ഡലങ്ങളിൽ ഇവർ പരസ്പരം മത്സരിക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് ആർ.എസ്.പി.യുടെ രണ്ട് സ്ഥാനാർത്ഥികളും കേരളത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
 
==അവലംബം==
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1660412" എന്ന താളിൽനിന്ന് ശേഖരിച്ചത്