"ഭാഭാ ആണവ ഗവേഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fr:Centre de recherche atomique de Bhabha
(ചെ.)No edit summary
വരി 1:
{{prettyurl|Bhabha Atomic Research Centre}}
ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ '''ഭാഭാ സ്ഥാപനംആണവ ഗവേഷണ കേന്ദ്രം''' മുംബൈയിൽ [[ട്രോംബേ]]യ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. '''ബി.എ.ആർ.സി''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ റിയാക്റ്ററായ [[അപ്‌സര റിയാക്റ്റർ|അപ്സര]] അടക്കം എട്ടോളം ഗവേഷണ റിയാക്റ്ററുകൾ ഇവിടെ നിലവിലുണ്ട്. ശാസ്ത്രത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലും ഇവിടെ ഗവേഷണ സംരംഭങ്ങൾ നടക്കുന്നു.
== ചരിത്രം ==
1944-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ [[ഹോമി ജഹാംഗീർ ഭാഭാ]] ഇന്ത്യയിൽ ആണവ ഗവേഷണം ആരംഭിക്കുവാൻ താല്പര്യപ്പെട്ട് സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിന് കത്തെഴുതുകയുണ്ടായി. തുടർന്ന് 1945-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കപ്പെട്ടു. 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് '''അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്, ട്രോംബേ''' സ്ഥാപിതമായി.1957-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഈ സ്ഥാപനത്തെ രാജ്യത്തിനു സമർപ്പിച്ചു. 1966-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ [[ഹോമി ജഹാംഗീർ ഭാഭാ]]യുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
"https://ml.wikipedia.org/wiki/ഭാഭാ_ആണവ_ഗവേഷണകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്