"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പന്തിന്റെ പ്രമേയത്തിനെതിരേ വോട്ടുചെയ്യുന്നതിലൂടെയും അനുശീലൻ മാർക്സിസ്റ്റുകൾ ബോസിനു പിന്നിലാണ് നിലയുറപ്പിച്ചത്. ജോഗേഷ് ചന്ദ്ര ചാറ്റർജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം രാജിവയ്ക്കുകയുമുണ്ടായി.
 
ജബല്പൂരിലെ സമ്മേളനത്തിനു ശേഷം ബോസ് കോൺഗ്രസ് പ്രസിഡന്റുസ്ഥാനം രാജിവയ്ക്കുകയും [[Forward Bloc|ഫോർവേഡ് ബ്ലോക്ക്]] സ്ഥാപിക്കുകയും ചെയ്തു. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുവാനുള്ള ഉദ്ദേശത്തോടെയാണ് ഫോർവേഡ് ബ്ലോക്ക് സ്ഥാപിക്കപ്പെട്ടത്. 1939 ജൂൺ 22–23 തീയതികളിൽ ഫോർവേഡ് ബ്ലോക്കിന്റെ ആദ്യ സമ്മേളനം നടന്നു. ഇതേസമയം തന്നെ ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ., കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, [[Kisan Sabha|കിസാൻ സഭ]], [[Radical Democratic Party (India)|റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ]], [[Labour Party (India)|ലേബർ പാർട്ടി]] അനുശീലൻ മാർക്സിസ്റ്റുകൾ എന്നിവർ ചേർന്ന് ഒരു [[Left Consolidation Committee|ലെഫ്റ്റ് കൺസോളിഡേഷൻ കമ്മിറ്റി]] രൂപീകരിച്ചു. അനുശീലൻ മാർക്സിസ്റ്റുകൾ തന്റെ ഫോർവേഡ് ബ്ലോക്കിൽ ചേരണം എന്നായിരുന്നു ബോസിന്റെ ആഗ്രഹം. ബോസിന്റെ സാമ്രാജ്യത്വ വിരുദ്ധ തീവ്രവാദത്തെ അനുകൂലിച്ചുവെങ്കിലും ഇത് ദേശീയവാദമാണെന്നും വിവിധ ആശയഗതികൾ ചേർന്ന ഒരു തട്ടിക്കൂട്ടണെന്നുമായിരുന്നു അനുശീലൻ മാർക്സിസ്റ്റുകളുടെ അഭിപ്രായം. <ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 43-45</ref> യുദ്ധസമയത്തെ ബ്രിട്ടീഷ് ദൗർബല്യം സ്വാതന്ത്ര്യപ്രസ്ഥാനം മുതലെടുക്കണമെന്ന ബോസിന്റെ അഭിപ്രായത്തോട് അനുശീലൻ മാർക്സിസ്റ്റുകൾക്ക് അനുകൂലാഭിപ്രായമായിരുന്നു. 1939-ൽ [[Pratul Ganguly|പ്രതുൽ ഗാംഗുലി]], ജോഗേഷ് ചന്ദ്ര ചാറ്റർജി, ആചാര്യ നരേന്ദ്ര ദേവ, ജയപ്രകാശ് നാരായൺ എന്നിവർ ചേർന്ന ഒരു "യുദ്ധ കൗൺസിൽ" രൂപീകരിക്കാമെന്ന് നിർദ്ദേശം ജയപ്രകാശ് നാരാണിന്റെ ഭാഗത്തുനിന്നുണ്ടായി. കുറച്ചു ദിവസം കഴിഞ്ഞ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ജയപ്രകാശ് നാരായണും മറ്റു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളും ഗാന്ധിയുടെ നിലപാടുകളല്ലാതെ സമാന്തരമായ മറ്റു നിലപാടുകളെടുക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്തു. <ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 44-46</ref>
 
===റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം.എൽ) എന്ന കക്ഷിയുടെ സ്ഥാപനം===
 
==അവലംബം==
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1660405" എന്ന താളിൽനിന്ന് ശേഖരിച്ചത്