"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:Ernest henxelden.png|thumb|200|right| അർണോസ് പാതിരിയുടെ രേഖാചിത്രം-നവകേരള ശില്പികൾ എന്ന പുസ്തകത്തിൽ നിന്ന്]]
മിശിഹാടെ പാന (ആംഗലേയത്തിൽ puthenpaana) എന്നും 'രക്ഷാചരിത കീർത്തനം' എന്നുഎന്നും പേരുകളുള്ള ഈ കൃതി [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] ജീവചരിത്രത്തെ ആസ്പദമാക്കി അർണ്ണോസ് പാതിരി (ഫാ. യൊവാൻ ഏർണസ് ഹാൻസെൽഡൻ) രചിച്ചതാണ്‌. അമ്പതുനോമ്പു കാലങ്ങളിൽ കൃസ്തീയ ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കൾക്ക് രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്. <ref> പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>
 
ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ അർണ്ണോസ് പാതിരിയാണ് (Johann Ernst Hanxleden) പുത്തൻപാനയുടെ കർത്താവ്. ജർമ്മൻകാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, വൈദികാർത്ഥിയായിരിക്കെ 1699-ൽ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശ്രൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂർ, പഴയൂർ, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം ചിലവഴിച്ചു. സംസ്കൃത പണ്ഡിതന്മാരുടെ സഹായത്തോടെ അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ച് പ്രാവീണ്യം നേടി.
 
ഈ കാവ്യത്തിന് പുത്തൻപാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ട്. നാലാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. അതിന്റെ ചുവടു പിടിച്ചാണ് പുത്തൻപാന രചിച്ചിട്ടുള്ളതെന്ന് അനുമാനിക്കാവുന്നതാണ്. അർണോസ് പാതിരി പുത്തൻപാന എഴുതിയതും ജ്ഞാനപ്പാനയുടെ രീതിയിലായിരുന്നു.
 
പുത്തൻപാനയുടെ ഏറ്റം പ്രധാന ഭാഗം 10,11,12 പാദങ്ങളായാണ് കരുതിപ്പോരുന്നത്.അമ്പതുനോമ്പു കാലങ്ങളിൽ കൃസ്തീയ ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കൾക്ക് രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്.
കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേർന്ന ഒരു കാവ്യമാണ് പുത്തൻ പാന. 1500-ൽ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയിൽ ലോകസൃഷ്ടി മുതൽ മിശിഹായുടെ ജനനമരണങ്ങൾ വരെ പതിപാദിച്ചിരിക്കുന്നു. പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലവിൽ നിൽക്കുന്നു. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ട്.
 
<ref> പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>
== പ്രത്യേകതകൾ ==
[[സർപ്പിണി]] വൃത്തത്തിലാണ് ഇതിന്റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു അങ്ങനെ പതിനാലു പാദങ്ങളായി ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്