"തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
== വാർഷിക വലയങ്ങൾ ==
[[പ്രമാണം:Taxus wood.jpg|300px|thumb|right|[[യോക്ക്]] എന്ന മരത്തിന്റെ തടി. കുറുകേ മുറിച്ചത്; വാർഷിക വലയങ്ങൾ, വെള്ള, കാതൽ, പൊങ്ങ് എന്നിവ ദൃശ്യമാണ്.]]
ഒരു വൃക്ഷത്തെ നെടുകേ പിളർന്നു നോക്കിയാൽ ഓരോ വർഷവും ഉണ്ടായിട്ടുള്ള തടി, കുറെ കോണുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നതുപോലെ കാണാം. ചുവടു ഭാഗത്താണ് ഏറ്റവും കൂടുതൽ കോണുകളുടെ എണ്ണം. ഉയരം കൂടുന്നതിനനുസരിച്ച് ക്രമേണ എണ്ണം കുറഞ്ഞു വരുന്നതായും കാണാം. തടി കുറുകേ മുറിച്ചാൽ ഇവ ഒന്നിനു മുകളിൽ ഒന്നായി തുടർച്ചയായ നിരകളായി കാണപ്പെടുന്നു. [[ഇത് വാർഷിക വലയങ്ങൾ]] (Growth Rings)എന്ന പേരിൽ അറിയപ്പെടുന്നു. എല്ലായിനം മരങ്ങളിലും വാർഷിക വലയങ്ങൾ വ്യക്തമായിരിക്കുകയില്ല. ഹിമാലയ പ്രദേശങ്ങളിലെപ്പോലെ അന്തരീക്ഷ ഊഷ്മാവിനും കാലാവസ്ഥയ്ക്കും പൊതുവേ കാര്യമായ വ്യതിയാനമുള്ള സ്ഥലങ്ങളിൽ ഗ്രീഷ്മകാലത്ത് തടിയുത്പാദനം കുറഞ്ഞിരിക്കും. ഓരോ വർഷത്തിലും ആദ്യമായി ഉത്പാദിപ്പിക്കപ്പെടുന്ന തടിയിലെ കോശങ്ങൾ വലുപ്പം കൂടിയവയും നേർത്ത ഭിത്തിയുള്ളവയുമായിരിക്കും. ഇത് 'ഏർലി വുഡ്' എന്നറിയപ്പെടുന്നു. വളർച്ചാ കാലഘട്ടത്തിന്റെ അവസാന കാലത്തുണ്ടാകുന്ന തടി ചെറിയ സുഷിരങ്ങളും കട്ടികൂടിയ കോശഭിത്തിയുള്ളതുമായിരിക്കും. ഇത് 'സമ്മർ വുഡ്' അല്ലെങ്കിൽ 'ലേറ്റ് വുഡ്' എന്നറിയപ്പെടുന്നു. വാർഷിക വലയങ്ങളുടെ വ്യക്തത 'ഏർലി വുഡും' 'ലേറ്റ്വുഡും' തമ്മിലുള്ള അന്തരത്തെ ആസ്പദമാക്കിയായിരിക്കും.
 
"https://ml.wikipedia.org/wiki/തടി" എന്ന താളിൽനിന്ന് ശേഖരിച്ചത്