"സി. ശങ്കരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
({{ആധികാരികത}} ചേർക്കുന്നു)
 
1897 ൽ അമരാവതിയിൽ വെച്ചു കൂടിയ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ]] സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ [[മാർഷൽ നിയമം|മാർഷൽ നിയമത്തിനെതിരെയും]] സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ളണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി.<ref>http://lsgkerala.in/mankarapanchayat/history/</ref> ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യ പദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22നു അദ്ദേഹം അന്തരിച്ചു.
==കൃതികൾ==
*ഗാന്ധി ആൻഡ് അനാർക്കി
==അവലംബം==
<references/>
 
{{commonscat|C. Sankaran Nai}}
 
32,509

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1659232" എന്ന താളിൽനിന്ന് ശേഖരിച്ചത്