"കരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3rc2) (യന്ത്രം ചേർക്കുന്നു: kl:Ursidae)
ഉർസിഡെ കുടുംബത്തിൽപ്പെട്ട വലിയ [[സസ്തനി|സസ്തനിയാണ്‌]] '''കരടി'''. എട്ട് വ്യത്യസ്ത വിഭാഗം കരടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറു വിഭാഗങ്ങൾ മിശ്രഭുക്കാണ്‌. ബാക്കിയുള്ള രണ്ടു വിഭാഗങ്ങളിൽ [[ധ്രുവക്കരടി]] (പോളാർ ബെയർ) പ്രധാനമായും മാംസം ഭക്ഷിക്കുമ്പോൾ [[ഭീമൻ പാൻഡ]] മുളമാത്രം തിന്നു ജീവിക്കുന്നു. വിവിധ ആവാസവ്യവസ്ഥകളിൽ [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] ഏതാണ്ട് മുഴുവനായും [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] കുറേ ഭാഗത്തും ഇവയെ കാണാം.
 
ചെറിയ കാലുകളും, പരന്ൻപരന്ന് പുറത്തേക്കു നിൽക്കുന്ന അഞ്ചു നഖങ്ങളോടു കൂടിയ പാദങ്ങളും, വലിയ ശരീരവും, പരുപരുത്ത രോമക്കുപ്പായവും നീണ്ട മുഖത്തിന്റെ അറ്റത്തുള്ള മൂക്കും കുറിയ വാലും സാധാരണ കരടിയുടെ രൂപസവിശേഷതകളാണ്‌. ചെറു ജീവികളും സസ്യജാലങ്ങളും പ്രധാന ഭക്ഷണമാണ്‌. ഇണ ചേരുമ്പോഴും, പ്രത്യുല്പ്പാദന സമയത്തും, കുട്ടികളെ പരിപാലിക്കുന്ന സമയത്തൊഴിച്ച് ഇവ പൊതുവേ ഒറ്റക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നു. അപൂർ‌വമായി പകലും ഉദയാസ്തമയ സമയങ്ങളിലും ഇരതേടാറുണ്ടെങ്കിലും, കരടികൾ പൊതുവേ രാത്രിഞ്ചരരാണ്‌. നല്ല ഘ്രാണശക്തി അവയെ ഇരതേടാനും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും സഹായിക്കുന്നു. വലിയ ശരീരപ്രകൃതിയുണ്ടെങ്കിലും അതിവേഗം ഓടാനും നീന്താനും മരം കേറാനും ഇവക്ക് കഴിയും.
== ഇതും കാണുക ==
* [[തേൻകരടി]]
102

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1657642" എന്ന താളിൽനിന്ന് ശേഖരിച്ചത്