"പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== വിദ്യാഭ്യാസം ==
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ [[യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ|യു.സി.കോളേജിൽ]] ഇന്റർമീഡിയറ്റിനു ചേർന്നു. ഇതിനിടയിൽ [[കാലടി]] അദ്വൈതാശ്രമത്തിൽ നിന്ന്‌ സ്വാമി ആഗമാനന്ദൻറെ കീഴിൽ [[ബ്രഹ്മസൂത്രം]] അഭ്യസിച്ചിരുന്നു. കോളേജ്‌ വിദ്യാഭ്യാസ കാലത്ത്‌ പി.ജി. ദേശീയപ്രസ്ഥാനവുമായി അടുത്തു. കോൺഗ്രസ്‌ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. 1942-ൽ ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്തു. [[പി.കെ. വാസുദേവൻ നായർ]], [[മലയാറ്റൂർ രാമകൃഷ്ണൻ]] മുതലായവരുമായുള്ള സുഹൃദ്ബന്ധം പി.ജി.യെ കമ്യൂണിസവുമായി അടുപ്പിച്ചു. ഇക്കാലത്ത്‌ പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന [[പി. കൃഷ്ണപിള്ള|പി. കൃഷ്ണപിള്ളയെ]] കാണാനും സംസാരിക്കാനുമിടയായി. തുടർന്ന്‌ പി.ജി. യും കമ്യൂണിസത്തിലേയ്ക്ക്‌ തിരിഞ്ഞു<ref>{{cite news|title = വായിച്ചുതീരില്ല, ഈ ജീവിതപുസ്തകം|url = http://www.malayalamvarikha.com/2012/december/07/essay2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 16|accessdate = 2013 ഫെബ്രുവരി 14|language = [[മലയാളം]]}}</ref>. ഇന്റർമീഡിയറ്റ്‌ പഠനം പൂർത്തിയാക്കിയപ്പോഴേയ്ക്ക്‌ തന്നെ പി.ജി. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു.1946-ൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി.
 
മകനെക്കുറിച്ച്‌ വലിയ പ്രതീക്ഷകൾ വച്ച്‌ പുലർത്തിയിരുന്ന അച്ഛൻ പരമേശ്വരൻ പിള്ള ഉപരിപഠനത്തിനായി പി.ജി.യെ [[മുംബൈ|മുംബൈയിലെ]] വിഖ്യാതമായ സെൻറ് സേവ്യേഴ്സ്‌ കോളേജിലേയ്ക്കയച്ചു. സെൻറ് സേവ്യേഴ്സിൽ ബി.എ.(ഓണേഴ്സ്‌)-ന്‌ ചേർന്നു. ഇക്കാലത്തും പി.ജി. പാർട്ടി പ്രവർത്തനം തുടർന്നിരുന്നു. കമ്യൂണിസ്റ്റ്‌ സമരങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. പതിനാറു മാസത്തെ തടവു ശിക്ഷയ്ക്കു ശേഷം പാർട്ടി നിർദ്ദേശപ്രകാരം ബിരുദപഠനം പൂർത്തിയാക്കാതെ പി.ജി. [[കേരളം|കേരളത്തിൽ]] തിരിച്ചെത്തി.
"https://ml.wikipedia.org/wiki/പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്