"കുറൈ ഒൻറും ഇല്ലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[ആദിതാളം|ആദിതാളത്തിൽ]] മൂന്നു ഖണ്ഡങ്ങളിൽ ഓരോന്നിനും ഓരോ രാഗത്തിൽ ([[ശിവരഞ്ജിനി]], [[കാപി]], [[സിന്ധുഭൈരവി]] എന്നീ ക്രമത്തിൽ) ചിട്ടപ്പെടുത്തിയ 'കുറൈ ഒൻറും ഇല്ലൈ' തെക്കേ ഇന്ത്യയിലെ സംഗീതക്കച്ചേരികളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ടു്.<ref name="shivkumar" />
 
രാജാജിയുടേയും മഹാത്മാ ഗാന്ധിയുടേയും പൗത്രനായ ഗോപാൽഗാന്ധിയുടെ കൈവശം ലഭിച്ച ഒരു കത്തിലെ വിവരങ്ങൾ അനുസരിച്ച് രാജാജിയ്ക്കു് ഈ ഗാനമെഴുതാൻ പ്രചോദനം ലഭിച്ചതു് അദ്ദേഹം 1925-ൽ ചിറ്റൂർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ ഒരനുഭവത്തിൽനിന്നാണത്രേ<ref name="collaborators_thehindu" />. രാജാജി ഒരു ദീർഘയാത്രയ്ക്കിടെ ഭാവിമരുമകൻ ദേവദാസിനെഴുതിയ കത്തായിരുന്നു അതു്. അതിലെ വിവരണമനുസരിച്ചു്, വർഷങ്ങളോളമായി ഭക്തിയോടെ തിരുപ്പതി ക്ഷേത്രദർശനം നടത്തിവന്നിരുന്ന കീഴ്ജാതിയിൽ പെട്ട ഒരു ഭക്തനു് [[അയിത്താചാരം]] മൂലം മതിൽക്കകത്തേക്കു പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. മതിലിനുപുറത്തു് നാളികേരം ഉടച്ച് തിരിച്ചുപോകുവാൻ മാത്രമേ അയാൾക്കു് അവകാശമുണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെക്കാലം തുടർന്നതിനുശേഷം, ഒടുവിൽ ഒരു ദിവസം ശ്രീകോവിലിനകത്തിരിക്കുന്ന ആരാധനാമൂർത്തിയെ നേരിട്ടു കാണാൻ ഭക്ത്യാവേശം പൂണ്ട് അയാൾ പെട്ടെന്നു് ക്ഷേത്രത്തിനകത്തേക്കു് ഓടിക്കയറി. ക്ഷേത്രാധികാരികൾ അയാളെ ബന്ധിച്ച് കോടതിയിൽ വിചാരണ ചെയ്യാൻ കൊണ്ടുപോയി. രാജാജി ഈ സമയത്തു് ചിറ്റൂരിലുണ്ടായിരുന്നു. ചില [[നിസ്സഹകരണപ്രസ്ഥാനം|നിസ്സഹരണസന്നദ്ധഭടന്മാർ]] ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. വർഷങ്ങളായി വക്കീൽ പണി ഉപേക്ഷിച്ചിരുന്നതാണെങ്കിലും അദ്ദേഹം ആ ഭക്തനുവേണ്ടി കോടതിയിൽ ഹാജരായി വാദിക്കുകയും തദ്ഫലമായി ഭക്തനെ വെറുതെ വിടുകയും ചെയ്തു. അയാൾക്കു വേണ്ടി കോടതിയിൽ ഹാജരായപ്പോൾ അദ്ദേഹത്തിനുണ്ടായ വിചാരവികാരങ്ങളെക്കുറിച്ച് മേൽപ്പറഞ്ഞ കത്തിൽ വിശദമായി എഴുതിയിട്ടുണ്ടു്. "കുറൈ ഒന്നും ഇല്ലൈ" എന്ന ഗാനത്തിലെ വരികളുമായി ഏറേ ഒത്തുപോകുന്നതാണു് ഈ വിവരണം. അധഃകൃതനായ ആ ഭക്തനെ ഭഗവാന്റെ വിഗ്രഹം മറ്റുള്ളവർ കാണിക്കാത്തതുപോലെത്തന്നെയാണു് തനിക്കും മറ്റു ഭക്തന്മാർക്കും യഥാർത്ഥ ഈശ്വരനായ വിഷ്ണുവിനെ കാണാനാവാതിരിക്കുന്നതെന്നു് ഈ കൃതിയിലൂടെ അദ്ദേഹം ഓർമ്മപ്പെടുത്തുകയായിരുന്നു എന്നാണു് ഗോപാൽ ഗാന്ധിയുടെ അഭിപ്രായം.
 
==സാഹിത്യം==
"https://ml.wikipedia.org/wiki/കുറൈ_ഒൻറും_ഇല്ലൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്