"മസ്ജിദുന്നബവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
==== വിപുലീകരണ പദ്ധതികൾ ====
[[പ്രമാണം:Medina umbrella.jpg|left|thumb|മസ്ജിദുന്നബവിയുടെ മുറ്റത്ത് വെയിലിൽ നിന്നും മഴയിൽ നിന്നും തീർത്ഥാടകർക്കു സം‌രക്ഷണം നൽകുന്ന കുടകൾ]]
മദീനയിലെ പ്രവാചക പള്ളിയിലത്തുന്ന സന്ദർശകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി മദീന ഹറം വിപുലീകരണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മക്കാ ഹറമിന്റെ വിപുലീകരണത്തിന് അനുസൃതമായി 16 ലക്ഷം സന്ദർശകരെ ഉൾക്കൊള്ളാനാവും വിധം വിശാലമായ വികസനത്തിനാണ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നിർദേശം നൽകിയിട്ടുള്ളത്. ആദ്യഘട്ട വികസനത്തിൽ എട്ടുലക്ഷം പേർക്കാണ് സൗകര്യമൊരുക്കുക. രണ്ടും മൂന്നുംഘട്ടങ്ങളിലായി കിഴക്കും പടിഞ്ഞാറും മുറ്റങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതോടെ വീണ്ടുമൊരു എട്ടു ലക്ഷത്തിനു കൂടി സൗകര്യമൊരുങ്ങും. വർഷം തോറും ഹജ്ജ്, ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാതീതമായ വർധനവിനെ ഉൾക്കൊള്ളാനാവുന്ന വിധത്തിലുള്ള വിശാലമായ വികസനപ്രവർത്തനങ്ങളാണ് അബ്ദുല്ല രാജാവ് ആരംഭിച്ചിട്ടുള്ളത്. വികസന പ്രവർത്ത്നങ്ങളോടനുബന്ധിച്ചു നിർമാണം നടക്കുന്ന ഹറമൈൻ റെയിൽ നിർമാണവും അന്തിമ ഘട്ടത്തിലാണ്.
 
മദീനയിലെ മസ്ജിദുന്നബവികാര്യ ഏജൻസി മസ്ജിദുന്നബവിയിൽ നടപ്പാക്കുന്ന പുതിയ സംവിധാനമാണ് ഇ-ഗേറ്റ്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് വിശ്വാസികൾക്ക് മദീനയിലെ പ്രവാചക പള്ളിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഔദ്യോഗികമായി വെബ്‌സൈറ്റിലൂടെ ലഭ്യമാകും. ഇ-ഗേറ്റ് സംവിധാനത്തിലൂടെ എല്ലാ ഹജ്ജ്-ഉംറ തീർഥാടകർക്കും മദീനയിലെ തങ്ങളുടെ താമസ സൗകര്യം സംബന്ധിച്ച് നാട്ടിൽനിന്ന് പുറപ്പെടുന്നതിന് മുമ്പു തന്നെ വെബ്‌സൈറ്റിൽനിന്ന് കൃത്യമായി അറിയാൻ സാധിക്കും. താമസ സ്ഥലത്തെ കുറിച്ച പ്രാഥമിക വിവരങ്ങൾക്ക് പുറമെ മേൽവിലാസവും ഇതിലുണ്ടാകും. സ്ത്രീകൾക്ക് മദീന പള്ളിയിലെ സന്ദർശന സമയങ്ങൾ, റൗദ ശരീഫിൽ സ്ത്രീകളുടെ പ്രവേശന സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഇരുഹറമുകളുടെ വിശദമായ ചരിത്രം, സൗദി അറേബ്യ സ്ഥാപിതമായത് മുതൽ അബ്ദുല്ല രാജാവിന്റെ ഭരണകാലം വരെ ഇവയുടെ വികസനം തുടങ്ങിയവ വെബ്‌സൈറ്റിൽ പ്രതിപാദിക്കും. പ്രവാചകന്റെ ജീവചരിത്രം വിശദീകരിക്കുന്ന വെബ്‌സൈറ്റ് വ്യത്യസ്ത ഭാഷകളിൽ ലഭ്യമാകും. കൂടാതെ കഅബയുടെ കിസ്‌വ നിർമിക്കുന്ന ഫാക്ടറിയെ കുറിച്ചും ഇതിൽനിന്ന് അറിയാം.
"https://ml.wikipedia.org/wiki/മസ്ജിദുന്നബവി" എന്ന താളിൽനിന്ന് ശേഖരിച്ചത്