"ജോർജ് ഇന്നസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox artist | bgcolour = #6495ED | name = ജോർജ് ഇന്നസ് | image = George I...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| awards =
}}
[[യു.എസ്.]] ചിത്രകാരനായ '''ജോർജ് ഇന്നസ്''' 1825-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] ന്യൂബർഗിനു സമീപം [[ജനനം|ജനിച്ചു]]. [[അമേരിക്ക|അമേരിക്കൻ]] വൻകരയുടെ ഭൂദൃശ്യചിത്രങ്ങളുളും, [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായ]] [[ചിത്രം|ചിത്രങ്ങളും]] വസ്തുനിഷ്ഠമായും സ്പഷ്ടമായും വരയ്ക്കുമായിരുന്നു. പ്രസിധരായ ''ഹഡ്സൺറിവർ സ്കൂൾ'' ചിത്രകാരന്മാരുടെ തലമുറയില്പെട്ടയാളാണ് ഇന്നസ്.<ref>http://www.artchive.com/artchive/I/inness.html George Inness</ref>
==ജീവിതരേഖ==
ജീവിതത്തിന്റെ ആദ്യകാലങ്ങൾ ഇദ്ദേഹം ന്യൂയോർക്കിലും, ന്യൂജെർസിയിലും, നേവാർക്കിന്റെ പ്രാന്തപ്രദേശങ്ങളിലും കഴിച്ചുകൂട്ടി. 1841-ൽ ''ഷെർമൻ ആൻഡ് സ്മിത്ത്'' എന്ന ഭൂപടനിർമാണ സ്ഥപനത്തിൽ ചേർന്നു. അവിടെ നിന്നും പ്രായോഗിക പരിശീലനം നേടിയ ഇന്നസ് 1844-ൽ [[ഫ്രാൻസ്|ഫ്രഞ്ചുചിത്രകാരനായ]] റെജിഫ്രൻസ്വാ ഗിഗ്നോയുടെ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. 1847-ൽ [[യൂറോപ്|യൂറോപ്പിൽ]] പര്യടനം നടത്തുകയും പല പ്രശസ്ത കൃതികളുമായി പരിചയപ്പെടുകയും ചെയ്തു. ഈ പഠനം ഇദ്ദേഹത്തെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയുണ്ടായി. എങ്കിലും സ്വതസിദ്ധമായ ശൈലിയിൽ മാറ്റംവന്നില്ല. 1850-ൽ ഇന്നസ് [[പാരീസ്|പാരീസിലേക്കു]] പോയി. അവിടെ അദ്ദേഹം ''ഷീൻബാപ്റ്റിസ്ത് കാമൽകൊറൊട്'', ''ഷീൻ ഫ്രാൻസ്വാമില്ലെ'' എന്നീ ബാർബിസ്ൺ ചിത്രകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. അവരുടെ കൃതികളെ ഇന്നസ് ആദരിച്ചിരുന്നു എന്നാൽ അവരുടെ ശൈലി അനുകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.<ref>http://www.artnet.com/artists/george-inness/ George Inness Biography</ref>
==അവലംബം==
{{reflist}}
==പുറത്തേക്കുള്ളകണ്ണികൾ==
*http://www.georgeinness.org/
*http://www.the-athenaeum.org/art/list.php?m=a&s=du&aid=371
*http://www.philamuseum.org/exhibitions/398.html
*http://www.nndb.com/people/175/000104860/
*http://www.artcyclopedia.com/artists/inness_george.html
{{lifetime|1825|1894|മേയ് 1|ഓഗസ്റ്റ് 3}}
[[en:George Inness]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1649193" എന്ന താളിൽനിന്ന് ശേഖരിച്ചത്