"ആൽഫ്രഡ് അഡ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: be:Альфрэд Адлер
വരി 63:
==മനശ്ശാസ്ത്ര സങ്കല്പനങ്ങൾ==
 
ഒരുവന്റെ വ്യക്തിത്വം അവന്റെ സമ്പൂർണ്ണമായ ചുറ്റുപാടുകളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയത്തിനാണ്‌ ആഡ്ലർ ആദ്യകാലം മുതലേ ഊന്നൽ നൽകിയിരുന്നത്. വ്യക്തിയെ സമ്പൂർണ്ണമായി പരിഗണിച്ചു കൊണ്ട് അവന്റെ ചോദന, വികാരങ്ങൾ , മനോഭാവങ്ങൾ , ഓർമ്മ എന്നിവയെപ്പറ്റിയുള്ള വ്യക്തിമനഃശാസ്ത്രത്തിന്റെ സവിശേഷതകളെപ്പറ്റിയുള്ള മാനുഷിക പഠനത്തിനുള്ള പദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്. <ref>ബ്രിട്ടാണിക്ക മലയാളംഎൻസൈക്ലോപീഡിയ, ഡെസ്ക് റഫറൻസ്, വാല്യം 1 പുറം 16 , ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് & ഡി സി ബുക്സ് കോട്ടയം2003</ref>. അതുകൊണ്ട് അദ്ദേഹത്തിന്റെ മനഃശാസ്ത്ര പദ്ധതി വ്യക്തിമനഃശാസ്ത്രം എന്ന പേരിൽ അറിയപ്പെടുന്നു. മാതൃകാ മനഃശ്ശാസ്ത്രം(Psychology of Normalcy) എന്നും ഗഹന മനഃശ്ശാസ്ത്രംമനഃശാസ്ത്രം (Depth Psychology)എന്നും അദ്ദേഹത്തിന്റെ മനഃശ്സസ്ത്രമനഃശാസ്ത്ര പദ്ധതി അറിയപ്പെടുന്നുണ്ട്.
===അപകർഷതാബോധം===
സമൂഹത്തിൽ അംഗീകാരവും ബഹുമതിയും ആധിപത്യവും ലഭിക്കാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നതെന്നു ആഡ്ലർ പറഞ്ഞു. എല്ലാ വ്യക്തിഗത പ്രവർത്തനങ്ങളുടേയും ആത്യന്തികമയ ലക്ഷ്യം സാമൂഹ്യാംഗീകാരമാണ്‌.അതാണ്‌ മനുഷ്യന്റെ സ്വഭാവ രൂപവത്കരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത്. അതുകൊണ്ട് വ്യക്തിയുടെ പെരുമാറ്റമാതൃകകളുടെ ബീജമന്വേഷിക്കേണ്ടത് അയാളുടെ [[ഈഗോ|ഈഗോയിൽ]] അഥവാ അതിലടങ്ങിയിട്ടുള്ള അധികാര വാഞ്ഛയിലാണ്‌. മനസ്സിന്റെ ലക്ഷ്യങ്ങളെ തിരിച്ചറിയുന്നതിലൂടെയാവണം [[മാനസികാപഗ്രഥനം]] ആരംഭിക്കേണ്ടതെന്ന അഡ് ലറൂടെ നിലപാട് ഫ്രോയിഡിന്റേതിനു വിരുദ്ധമായിരുന്നു. [[മനസ്സ്|മനസ്സിന്റെ]] ലക്ഷ്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നതിലൂടെ മാത്രമേ മാനസികാപഗ്രഥനം സാദ്ധ്യമാകൂ എന്ന നിലപാടാണ്‌ ആഡ് ലറിനുണ്ടായിരുന്നത്.
"https://ml.wikipedia.org/wiki/ആൽഫ്രഡ്_അഡ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്