"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
 
==പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ==
 
വികസനത്തിന്റെ മറവിൽ പൈതൃകഗ്രാമമായ ആറന്മുളയിൽ ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചു കൊണ്ടും നെൽവയലുകളും നീർത്തടങ്ങളും നികത്തിക്കൊണ്ടും നിർമ്മിക്കാൻ ഒരുങ്ങുന്ന ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ആറന്മുള വിമാനത്താവളം പണിയാനുള്ള കെ.ജി.എസ്‌ ഗ്രൂപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ സർവ്വശക്തിയുമുപയോഗിച്ച്‌ എതിർക്കുമെന്ന്‌ ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
 
എന്ത് കൊണ്ട് ആറന്മുള വിമാനത്താവളം വേണ്ട എന്ന് പരിശോധിക്കുമ്പോൾ പ്രധാനമായും ഉയര്ന്നു വരുന്നത് സാംസ്കാരികവും പാരിസ്ഥിതികവും ആയ കാരണങ്ങൾ ആണ്. പൊതു ധാരയിലേക്ക് അത്രത്തോളം ഉയര്ന്നു വരുന്നില്ലെങ്കിലും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെ ഒഴിച്ച് നിര്ത്താ നാവില്ല എന്നതും വസ്തുതയാണ്.
 
ആറന്മുള ലോകപൈതൃക പദവി ഉള്ള ഒരു പ്രദേശമാണ് എന്നത് തന്നെയാണ്, ഈയൊരു പ്രദേശത്ത് വിമാനത്താവളം നിര്മ്മിംക്കാൻ പോകുന്നു എന്ന വാര്ത്തയ വരുമ്പോൾ തന്നെ ഏവരും ആലോചിക്കുന്ന കാര്യം. ലോക പൈതൃക പദവിയിലേക്ക് ഉയരുവാൻ വേണ്ട ഘടകങ്ങൾ നിര്മ്മി ച്ചെടുക്കുകയല്ല ഇവിടെ സംഭവിച്ചത്. മറിച്ച് കാലാകാലങ്ങളായി സംരക്ഷിക്കപ്പെട്ടു പോന്ന പ്രകൃതിയും സംസ്കൃതിയും അതിന്റെ സവിശേഷതയും വൈവിധ്യവും ആണ് ആറന്മുളയെ പൈതൃകഗ്രാമ പദവിയിലേക്ക് ഉയര്ത്തിൈയത്‌. ഇതിന്റെ സംരക്ഷിക്കപ്പെട്ടു പോരുന്ന ശേഷിപ്പുകളുടെ നിലനില്പ്പാവണ് വിമാനത്താവളം അല്ല മറ്റേതൊരു നിര്മ്മി തിയും നേരിടുന്ന പ്രധാനപ്രശ്നം.
 
ആറന്മുളയിലെ പ്രകൃതിയും അതിന്റെ വൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് പാരിസ്ഥിതികമായ ഏറ്റവും വലിയ വെല്ലുവിളി. ഏക്കറുകളോളം പരന്നു കിടക്കുന്ന നെല്പ്പാവടങ്ങളും തണ്ണീര്തളടങ്ങളും പരിസ്ഥിതിസന്തുലനത്തെ ബാധിക്കാതെ സംരക്ഷിക്കുകയും നിലനിര്ത്തു കയും ചെയ്യുക എന്നത് ആറന്മുളയുടെ മണ്ണിനെ തൊടുന്ന ഏതൊരു പദ്ധതിയും കടക്കേണ്ട ആദ്യത്തെയും ഏറ്റവും വലുതുമായ കടമ്പയാണ്. പരിസ്ഥിതി ആഘാത പരീക്ഷകളിൽ വിജയിക്കുന്ന മാതൃകകള്ക്കാ വും സ്വീകാര്യത കൂടുതലെന്നത് വസ്തുതയാണ്.
 
ഇതിനെല്ലാമുപരി രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി വസ്തുതകളും പ്രതിബന്ധങ്ങൾ തീര്ക്കു ന്നുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് പുരോഗമനാത്മകമായ നടപടികളിലൂടെ വികസനം കൈവരിക്കുന്നതിനുള്ള നയപരിപാടികളിൽ നിന്നുള്ള രാഷ്ട്രീയ വ്യതിചലനം ആണ് ഏറ്റവും വിമര്ശി ക്കപ്പെടുന്നത്. അതിന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിന് ഭരണം കൊടുക്കുന്ന താല്പ്പനര്യവും എതിര്പ്പു കൾ നേരിടുന്നുണ്ട്. വിമാനത്താവളം സാക്ഷാത്കരിക്കുന്നതിന് ഒഴിപ്പിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ പുനരധിവാസവും വിമാനത്താവളം സൃഷ്ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും പദ്ധതിക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളും ഒക്കെ ഉത്തരങ്ങൾ തേടുന്ന മറ്റു പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്.