"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
1996-ഇൽ ഹൈഡ് പാർക്കും അതിനു സമീപമുള്ള സ്ഥലങ്ങളും ചേർന്ന പതിമൂന്നാം ജില്ലയിൽ നിന്ന് ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2003ഇലാവട്ടെ ആരോഗ്യ, മനുഷ്യ സേവന വിഭാഗത്തിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. [[എയ്ഡ്സ്]] പ്രതിരോധം, നികുതി, ആരോഗ്യ ഇൻഷുറൻസ് മുതലായ കാര്യങ്ങൾക്ക് ശ്രദ്ധേയമായ സഹായങ്ങൾ ചെയ്തു.
 
രണ്ടായിരത്തിൽ, [[യൂ.എസ് പ്രതിനിധി സഭ]]യിലേക്ക് ബോബി റഷിന് എതിരായി മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയുണ്ടായി<ref>{{cite news
|title = തെരഞ്ഞെടുപ്പുകാലത്തെ അമേരിക്ക|url = http://www.malayalamvarikha.com/2012/november/02/report2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 02|accessdate = 2013 ഫെബ്രുവരി 11|language = [[മലയാളം]]}}</ref>. റഷ് ആവട്ടെ ഒരു മുൻ‌കാല [[ബ്ലാക്ക് പാന്തർ]] അംഗവും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. ഇദ്ദേഹം ഒബാമയുടെ പരിചയക്കുറവിനെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ റഷിന് 61% വോട്ടും ഒബാമക്ക് 30% മാത്രം വോട്ടും ലഭിച്ചു. ഈ പരാജയത്തിന് ശേഷം, ഒബാമ സംസ്ഥാന സെനറ്റിൽ കൂടുതൽ സജ്ജിവമായി പ്രവർത്തിക്കുവാൻ തുടങ്ങി. സംസ്ഥാനത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റവാളികളുടെ ചോദ്യം ചെയ്യൽ വീഡിയോ രേഖപ്പെടുത്തണമെന്ന നിയമം ഇദ്ദേഹമാണ് കൊണ്ടുവന്നത്. അതിന് ശേഷം 2002-ഇലെ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
 
രണ്ടായിരത്തിയേഴ് ഫെബ്രുവരിയിൽ ഒബാമയുടെ രാഷ്ട്രീയ ജീവിതത്തെ വിശകലനം ചെയ്ത [[വാഷിങ്ടൺ പോസ്റ്റ്]], റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളോടൂം ഡെമോക്രാറ്റ് പാർട്ടി അനുഭാവികളോടും ഒരുപോലെ പ്രവർത്തിക്കാനും ഇരുകക്ഷി ഐക്യം വളർത്താനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്