"ആൽബർട്ട് ഐൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 71:
 
ആദ്യമേ തന്നെ ഇദ്ദേഹത്തിന് [[Newtonian mechanics|ന്യൂട്ടോണിയൻ മെക്കാനിക്സ്]] ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് [[special theory of relativity|സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക്]] നയിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്വങ്ങൾ [[gravitational fields|ഗുരുത്വാകർഷണമണ്ഡലങ്ങൾക്കും]] ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്. [[particle|പാർട്ടിക്കിൾ സിദ്ധാന്തം]], [[Brownian motion|ബ്രൗണിയൻ ചലനം]]സംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രകാശ‌ത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ [[photon|ഫോട്ടോൺ]] സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം [[universe|പ്രപഞ്ചത്തിന്റെ]] ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി. <ref name=Nobel>[http://www.nobelprize.org/nobel_prizes/physics/laureates/2011/advanced-physicsprize2011.pdf "Scientific Background on the Nobel Prize in Physics 2011. The accelerating universe." (page 2)] Nobelprize.org.</ref>
 
1933-ൽ [[Adolf Hitler|അഡോൾഫ് ഹിറ്റ്ലർ]] അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ [[Prussian Academy of Sciences|ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ]] പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം [[Citizenship in the United States|അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം]] 1940-ൽ സ്വീകരിച്ചു.<ref name="misc">{{cite web |url=http://www.einstein-website.de/z_information/variousthings.html |title=Various things about Albert Einstein |last=Hans-Josef |first=Küpper |year=2000 |publisher=einstein-website.de |accessdate=18 July 2009}}</ref> രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് [[Franklin D. Roosevelt|ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ]] ജർമനി ആണവാ‌യുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് [[Manhattan Project|മാൻഹാട്ടൻ പ്രോജക്റ്റിന്]] വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും [[nuclear fission|ആണവവിഭജനം]] ആയുധനിർമാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു. പിന്നീട് [[Bertrand Russell|ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്]], ഐൻസ്റ്റീൻ [[Russell–Einstein Manifesto|റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ]] തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖ‌യാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ [[Institute for Advanced Study|ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി]] എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
 
=== ബാല്യം ===
"https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്