"മേരി ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
===ഒന്നാം ലോകമഹായുദ്ധം===
[[File:Marie Curie - Mobile X-Ray-Unit.jpg|thumb|ക്യൂറി ഒരു മൊബൈൽ എക്സ്-റേ വാഹനത്തിൽ]]
[[World War I|ഒന്നാം ലോകമഹായുദ്ധസമയത്ത്]] യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്ന ശസ്ത്രക്രീയാവിദഗ്ദ്ധർക്ക് എക്സ്-റേ ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് മേരി മനസ്സിലാക്കി. <ref name="Marie Curie War">{{cite web|url=http://www.aip.org/history/curie/war1.htm |title=Marie Curie &nbsp;— War Duty (1914-1919) Part 1 |publisher=American Institute of Physics |accessdate=7 November 2011}}</ref> റേഡിയോളജി, ശരീരശാസ്ത്രം, മോട്ടോർ വാഹനങ്ങൾ എന്നിവയെ സംബന്ധിച്ച് പെട്ടെന്ന് പഠിച്ച മേരി വാഹനങ്ങളിൽ ഘടിപ്പിച്ച എക്സ് റേ സംവിധാനങ്ങൾ സജ്ജമാക്കി. ''പെറ്റൈറ്റെസ് ക്യൂറീസ്'' ("ചെറിയ ക്യൂറികൾ") എന്നായിരുന്നു ഇവയുടെ വിളിപ്പേര്.<ref name="Marie Curie War"/> മേരി [[Red Cross|റെഡ് ക്രോസ്സ്]] റേഡിയോളജി വിഭാഗത്തിന്റെ ഡയറക്റ്ററായി മാറി. ഫ്രാൻസിലെ ആദ്യ സൈനികറേഡിയോളജി സെന്റർ മേരിയാണ് സ്ഥാപിച്ചത്. 1914-ന്റെ അവസാനത്തോടെ ഇത് പ്രവർത്തനസജ്ജമായി.<ref name="Marie Curie War"/> ഒരു സൈനിക ഡോക്ടറും 17-വയസ്സ് പ്രായമുണ്ടായിരുന്ന മകൾ [[Irene Curie|ഐറീനുമായിരുന്നു]] ആദ്യ സഹായികൾ. യുദ്ധത്തിന്റെ ആദ്യ വർഷം ഇരുപത് മൊബൈൽ റേഡിയോളജി സംവിധാനങ്ങളും ഫീൽഡ് ആശുപത്രികളിൽ 200 എക്സ്-റേ സംവിധാനങ്ങളും മേരി സ്ഥാപിച്ചു. <ref name="psb113">{{cite book|title=[[Polski Słownik Biograficzny]], Vol. 4|pages=113|author=Tadeusz Estreicher|authorlink=Tadeusz Estreicher|accessdate=10 September 2012|language=Polish|chapter=Curie, Maria ze Skłodowskich|year=1938}}</ref><ref name="Marie Curie War"/> പിന്നീട് മറ്റു സ്ത്രീകളെ മേരി സഹായികളായി നിയമിക്കാൻ തുടങ്ങി. <ref name="Marie Curie War2">{{cite web|url=http://www.aip.org/history/curie/war2.htm |title=Marie Curie &nbsp;— War Duty (1914-1919) Part 2 |publisher=American Institute of Physics |accessdate=7 November 2011}}</ref>
 
1915-ൽ മേരി റേഡിയോ ആക്റ്റിവതയുള്ള റാഡോൺ വാതകം നിറച്ച പൊള്ളയായ സൂചികൾ നിർമിക്കാൻ തുടങ്ങി. റേഡിയത്തിൽ നിന്നുണ്ടാകുന്ന ഈ വാതകം രോഗാണുബാധയുള്ള കലകളെ അണുവിമുക്തമാക്കാനാണ് ഉപയോഗിച്ചിരുന്നത്. <ref name="Marie Curie War2"/> മേരിയുടെ പക്കലുണ്ടായിരുന്ന ഒരു ഗ്രാം റേഡിയം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരുന്നത്. <ref name="Marie Curie War2"/> മേരി നിർമിച്ച എക്സ്-റേ സംവിധാനങ്ങൾ ഉപയോഗിച്ച് പത്തുലക്ഷം സൈനികർക്ക് ചികിത്സ ലഭിച്ചിരിക്കാം എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. <ref name="Marie Curie"/><ref name="psb113"/> യുദ്ധസമയത്ത് ജോലിത്തിരക്കുകാരണം മേരിക്ക് ഒരു ശാസ്ത്രപരീക്ഷണങ്ങളിലും ഏർപ്പെടാൻ സാധിച്ചിട്ടില്ല. <ref name="psb113"/> ഇത്രമാത്രം സേവനങ്ങൾ നടത്തിയിട്ടും ഫ്രഞ്ച് ഭരണകൂടം ഔദ്യോഗികമായി ഒരിക്കലും ക്യൂറിയുടെ യുദ്ധസേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചിട്ടില്ല. <ref name="Marie Curie War"/>
"https://ml.wikipedia.org/wiki/മേരി_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്