"മേരി ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
[[അർബുദം]] പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ്]] മൂലകമായ [[റേഡിയം]] കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ്‌ '''മേരി ക്യൂറി''' എന്ന '''മാഡം ക്യൂറി''' ([[നവംബർ 7]], [[1867]] - [[ജൂലൈ 4]], [[1934]]). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. [[radioactivity|റേഡിയോ ആക്റ്റിവിറ്റി]] സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) [[Nobel Prize|നോബൽ സമ്മാനം]] ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. [[University of Paris|പാരീസ് സർവ്വകലാശാലയിലെ]] (''ലാ സോബോൺ'') ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ ''[[Panthéon, Paris|പാരിസിലെ പാന്തിയണിൽ]]'' ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.
 
'''മരിയ സലോമിയ സ്ക്ലോഡോവ്സ്ക''' ({{IPA-pl|ˈmarja salɔˈmɛa skwɔˈdɔfska|pron}}) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) [[Warsaw|വാഴ്സോ]] നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന [[Flying University|ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ്]] ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച [[Nobel Prize in Physics|ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം]] ഭർത്താവായ [[Pierre Curie|പിയറി ക്യൂറിയുമായും]] ഭൗതികശാസ്ത്രജ്ഞനായ [[Henri Becquerel|ഹെൻട്രി ബെക്വറലുമായും]] പങ്കിടുകയായിരുന്നു. 1911-ലെ [[Nobel Prize in Chemistry|രസതന്ത്രത്തിനുള്ള നോബൽ സമ്മാനം]] മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/മേരി_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്