"മാർക്കസ് ലിചീനിയസ് ക്രാസ്സുസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പ്രാചീന റോം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 37:
}}
 
മാർക്കസ് ലിചീനിയസ് ക്രാസ്സുസ് (Latin: M·LICINIVS·P·F·P·N·CRASSVS) (115 BC – 53 BC) പ്രാചീന [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിലെ]] ഒരു സൈന്യാധിപനും രാഷ്ട്രീയ നേതാവുമായിരുന്നു. ഇദ്ദേഹം [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിലെ]] ഒന്നാം ത്രിമൂർത്തി ഭരണകൂടത്തിലെ ഒരംഗവും, ചരിത്രം കണ്ട ഏറ്റവും വലിയ ധനികന്മാരിൽ ഒരാളുമാണ്. റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടം ചെയ്തിട്ടാണ് ഇദ്ദേഹം ഇത്രയും ധനം സ്വരുക്കൂട്ടിയത്. ഒരു പക്ഷെ ഇദ്ദേഹമാണ് മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് രാജാവ്. [[ലൂച്ചസ് കോർണേലിയുസ് സുള്ള|സുള്ള]] കോൺസലും പിന്നീട് ഡിക്റ്റേറ്ററുമായിരുന്ന കാലത്ത് ഇദ്ദേഹം റോമൻ സൈന്യത്തിലെ സൈന്യാധിപന്മാരിലൊരാളായിരുന്നു. ഇക്കാലത്താണ് ഇദ്ദേഹം റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടം വഴി റോമൻ ചരിത്രം കണ്ട ഏറ്റവും വലിയ ധനാഡ്യനായത്. ഇതിനിടെ [[സ്പാർട്ടക്കസ്|സ്പാർട്ടക്കസിനെ]] ഒതുക്കിയ സേനാനായകൻ എന്ന നിലയിലും ഇദ്ദേഹം പേരെടുത്തിരുന്നു. [[സ്പാർട്ടക്കസ്|സ്പാർട്ടക്കസുമായുള്ള]] സംഘട്ടനങ്ങൾക്ക് ശേഷം ഇദ്ദേഹം [[ജൂലിയസ് സീസർ]] [[പോംപി]] എന്നിവരുടെ കൂടെ രൂപീകരിച്ച ആദ്യത്തെ ത്രിമൂർത്തി ഭരണകൂടത്തിലുണ്ടായിരുന്നു. <ref>Plutarch. Life of Crassus</ref>
 
===അവലംബം===
"https://ml.wikipedia.org/wiki/മാർക്കസ്_ലിചീനിയസ്_ക്രാസ്സുസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്