"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പ്രാചീന റോം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 28:
[[പോംപി|പോംപിയുമായി]] യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ റോമൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര പ്രവിശ്യയായ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. [[പോംപി]] ഈജിപ്റ്റിലോട്ട് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു. വിജയശ്രീ ലാളിതനായി റോമിലേയ്ക്ക് മടങ്ങിയ സീസറെ സെനറ്റ് ഡിക്റ്റേറ്ററായി (latin : magistratus extraordinarius) അവരോധിച്ചു. റോമൻ റിപ്പബ്ലിക്കിൽ സർവ അധികാരങ്ങളുമുള്ള ഒരു പദവിയാണ് ഡിക്റ്റേറ്റർ. ആന്റണിയെ സീസർ തന്റെ പ്രധാന സഹായിയായി മാസ്റ്റർ ഒഫ് ഹോർസസ് (latin : Magister Equitum) എന്ന പദവിയിൽ നിയമിച്ചു. റിപ്പബ്ലിക്കിൽ ഡിക്റ്റേറ്റർ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള പദവിയാണിത്. അങ്ങനെ എവിടെയെങ്കിലും യുദ്ധം നയിക്കാൻ സീസർ റോം വിട്ട് പോവുമ്പോൾ ഇറ്റലിയുടെ ഭരണം ഏറ്റെടുത്തിരുന്നത് ആന്റണിയായിരുന്നു. ഒരു മികച്ച സൈനിക നേതാവായിരുന്ന ആന്റണി പക്ഷെ രാജ്യഭരണത്തിൽ അത്രയും മിടുക്കില്ലായിരുന്നു. ആന്റണിക്ക് പറ്റിയ ഒരു പിഴവ് കാരണം റോമിൽ ഒരു കലാപമുണ്ടായി നൂറോളം പൗരന്മാർ മരണമടഞ്ഞു. ഇത് കാരണം സീസർ ആന്റണിയെ സർവ തസ്തികകളിൽ നിന്നും നീക്കം ചെയ്തു. ഇവർ രണ്ട് വർഷത്തോളം പരസ്പരം കണ്ടില്ല. പക്ഷെ ഈ അകൽച്ച അധിക കാലം നീണ്ടില്ല, 44 ബി സി യിൽ സീസർ കോൺസലായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടാമനായി വീണ്ടും ആന്റണിയെ നിയമിച്ചു.
 
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെറോമിലെ ഒരു[[ഒപ്റ്റിമേറ്റ്]] വിഭാഗത്തെകക്ഷിയിൽ പെട്ട ചിലരെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. <ref>Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7</ref>
 
സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഡാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം [[ഒപ്റ്റിമേറ്റ്|സീസറെ വധിച്ചവർക്കെതിരെ]] തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.<ref>Suetonius, Julius 83.2</ref>
"https://ml.wikipedia.org/wiki/മാർക്ക്_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്