"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==റോമൻ കത്തോലിക്കാ ആരാധനക്രമ വർഷം ==
 
<ref>[http://www.crivoice.org/chyear.html The Seasons of the Church Year by Dennis Bratcher, CRI Voice Institute]</ref>റോമൻ കത്തോലിക്കാ റീത്ത്, ചില ലൂഥറൻ, ആംഗ്ലിക്കൻ , പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ എന്നിവർ പിന്തുടരുന്നത് ഈ ആരാധനക്രമ വർഷമാണ്. [[ആഗമനകാലം]] (Advent Season), [[ക്രിസ്മസ് കാലം]] (Christmastide), തപസു കാലം (Lent Season), ഉയർപ്പു കാലം (Easter Season), [[സാധാരണ കാലം]] (Ordinary Season) എന്നിവയാണ് ഈ ക്രമവർഷത്തിലെ കാലങ്ങൾ.
{{ഫലകം:ആരാധനക്രമ വർഷം}}
===ആഗമന കാലം===
വരി 13:
===ക്രിസ്മസ് കാലം===
{{പ്രധാനലേഖനം|ക്രിസ്മസ് കാലം}}
ആഗമന കാലത്തിന്റെ തുടർച്ചയാണ് <ref>[http://www.catholicdoors.com/courses/liturgy.htm Christmas, THE LITURGICAL YEAR EXPLAINED, Catholic Doors Ministry]</ref>[[ക്രിസ്മസ് കാലം]](Christmastide). ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്. ക്രിസ്മസ് മുതൽ പന്ത്രണ്ട് ദിവസം വരെ ([[പ്രത്യക്ഷീകരണ തിരുനാൾ]] - Epiphany) വരെയാണ് ഇത് ആചരിക്കുന്നത്. എങ്കിലും യഥാർത്ഥത്തിൽ പ്രത്യക്ഷീകരണ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ [[ജ്ഞാനസ്നാന തിരുനാൾ]] വരെ ക്രിസ്മസ് കാലം നീളാറുണ്ട്. ഈ കാലയളവിൽ ആരാധനക്രമ നിറം വെള്ളയാണ്. സ്വർണ നിറത്തിലുള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്.
 
===സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം===
 
{{പ്രധാനലേഖനം|സാധാരണ കാലം}}
33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന [[സാധാരണ കാലം]] (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time or Time after Epiphany,Liturgical Year]</ref><ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time I,Catholic Doors Ministry]</ref>ആദ്യപാദം യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും [[വിഭൂതി ബുധൻ |വിഭൂതി ബുധന്]] (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ [[ഈസ്റ്റർ]] വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. [[പെന്തിക്കൊസ്തി|പെന്തക്കോസ്താ തിരുനാളിന് ]]<ref>[http://www.catholicdoors.com/courses/liturgy.htm, Ordinary Time II,Catholic Doors Ministry]</ref>തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ <ref>[http://www.catholicdoors.com/courses/liturgy.htm, Holy Trinity,Catholic Doors Ministry]</ref>പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ [[ത്രിത്വം|ത്രിത്വത്തിന്റെ]] തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് <ref>[http://en.wikipedia.org/wiki/Liturgical_year Ordinary Time, Time after Pentecost, Time after Trinity, or Kingdomtide]</ref>ത്രിത്വത്തിന്റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്.
 
===തപസ്സ് കാലം===
{{പ്രധാനലേഖനം|തപസ്സ് കാലം}}
<ref>[http://www.catholicdoors.com/courses/liturgy.htm,Lent,Catholic Doors Ministry]</ref>[[വിഭൂതി ബുധൻ]] (Ash Wednesday, ക്ഷാര ബുധൻ , കരിക്കുറി പെരുന്നാൾ) ആണ് തപസു കാല (Lent Season or Passiontide) ത്തിന്റെ തുടക്കം. ക്രൈസ്തവർക്ക് ഇത് അനുതാപത്തിന്റെ കാലം കൂടിയാണ്. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ <ref>[“Great Lent” മലയാളത്തിൽ “വലിയ നോയമ്പ്” എന്ന് പറയും ]</ref>വലിയ നോയമ്പ് (<ref>[http://ml.wikipedia.org/wiki/%E0%B4%93%E0%B4%B6%E0%B4%BE%E0%B4%A8_%E0%B4%9E%E0%B4%BE%E0%B4%AF%E0%B5%BC വലിയ നോയമ്പ്‌ അഥവാ അൻപതു നോയമ്പ്‌ തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു.]</ref>അൻപതു നോയമ്പ്) ആയി ആചരിക്കുന്നു. ആഗമന കാലത്തിൽ എന്ന പോലെ ക്രൈസ്തവർ ഈ കാലയളവിൽ <ref>[# 124, Directory of Popular Piety and the Liturgy; Principles and Guidelines; Vatican City, December, 2001]</ref>അനുതാപം, പ്രായശ്ചിത്തം, ഉപവാസം, മാംസം വർജ്ജിക്കൽ എന്നിവ അനുഷ്ഠിക്കുന്നു. തപസു കാലത്തും <ref>[http://www.catholicweddinghelp.com/wedding-planning/04-setting-date.htm#avoid Dates to Avoid, Catholic Wedding Help]</ref>വിവാഹമടക്കമുള്ള മംഗള കർമ്മങ്ങൾ അനുവദിക്കാറില്ല. ഈ കാലയളവിൽ <ref>[http://en.wikipedia.org/wiki/Liturgical_year Lent and Passiontide, Liturgical Year]</ref>[[വി. ഔസേപ്പിതാവിന്റെ തിരുനാൾ]], [[മംഗള വാർത്ത തിരുനാൾ]] എന്നിവയ്ക്കൊഴികെ <ref>[http://www.catholicdoors.com/courses/liturgy.htm,Lent,Catholic Doors Ministry]</ref>[[ഗ്ലോറിയ]] (അത്യുന്നതങ്ങളിൽ ദൈവത്തിനു...) യും , അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികളും, വിശിഷ്ഠവസരങ്ങളിൽ ആലപിക്കുന്ന [[തെ ദേവും]] (ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു...) എന്ന ഗീതവും ഒദ്യോഗിക-അനൌദ്യോഗിക പ്രാർത്ഥനകളിൽ നിന്ന് ഒഴിവാക്കുന്നു. റോമൻ കത്തോലിക്കർ <ref>[http://www.lexorandi.org/passiontide.html The Customs of Passiontide, Lex Orandi Liturgical Resources]</ref>[[പെസഹാ വ്യാഴം|പെസഹ വ്യാഴാഴ്ച]] പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്.
 
====വിശുദ്ധ വാരം ====
{{പ്രധാനലേഖനം|വിശുദ്ധ വാരം}}
 
<ref>[http://www.bbc.co.uk/religion/religions/christianity/holydays/holyweek_1.shtml Holy Week, BBC Religion]</ref>തപസുകാലത്തിന്റെ അവസാന ആഴ്ച [[വിശുദ്ധ വാരം]] (Holy Week) എന്നാണ് അറിയപ്പെടുന്നത്. [[ഓശാന ഞായർ|ഓശാന ഞായറാഴ്ച]] - Palm Sunday (<ref>[http://malayalam.webdunia.com/miscellaneous/special08/easter/0803/20/1080320069_1.htm കുരുത്തോല പെരുന്നാൾ, Webdunia]</ref> കുരുത്തോല പെരുന്നാൾ) യോടെയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. <ref>[ "Celebrations of the Liturgical Year by Monsignor Peter Elliott, published by Ignatius Press in 2002.]</ref>വിശുദ്ധ വാരത്തിൽ [[ദുഃഖവെള്ളിയാഴ്ച|ദുഃഖ വെള്ളിയാഴ്ച]] വരെ ക്രൂശിത രൂപങ്ങൾ നീല തുണി കൊണ്ട് മറക്കാറുണ്ട്. ക്രിസ്തുവിന്റെ രാജകീയ പ്രവേശം അനുസ്മരിക്കുന്ന ഓശാന ഞായർ, അന്ത്യ അത്താഴം അനുസ്മരിക്കുന്ന പെസഹാവ്യാഴം, പീഡാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളി, വിശുദ്ധ ശനി (വലിയ ശനി), [[ഈസ്റ്റർ]] എന്നിവയാണ് വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങൾ.
 
====ഈസ്റ്റർ ത്രിദിനം====
{{പ്രധാനലേഖനം|ഈസ്റ്റർ ത്രിദിനം}}
 
<ref>[http://www.catholicdoors.com/courses/liturgy.htm,The Easter Triduum, Catholic Doors Ministry]</ref>ദുഃഖ വെള്ളി (Good Friday), വിശുദ്ധ ശനി - Holy Saturday (വലിയ ശനി), ഈസ്റ്റർ എന്നിവ അടങ്ങിയതാണ് ഈസ്റ്റർ ത്രിദിനം (Easter Triduum). <ref>[http://www.bbc.co.uk/religion/religions/christianity/holydays/holyweek_1.shtml Moundy Thursday, BBC Religion]</ref>പെസഹാ വ്യാഴാഴ്ച (Moundy Thursday) വൈകുന്നേരം നടക്കുന്ന ദിവ്യബലി (അന്ത്യാത്താഴ സ്മരണ)യോട് കൂടി ഈസ്റ്റർ ത്രിദിനം ആരംഭിക്കുന്നു. പല വിഭാഗങ്ങളിലും അന്നേ ദിവസം ദിവ്യബലി മദ്ധ്യേ പാദ ക്ഷാളന കർമ്മം (കാലുകഴുകൽ ശുശ്രൂഷ) നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപ് യേശുദേവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുകരണമായി മുഖ്യ കാർമ്മികനായ വൈദീകൻ അല്മായരായ പന്ത്രണ്ട് പേരുടെ കാലുകൾ കഴുകുന്ന ചടങ്ങാണ് പാദ ക്ഷാളന കർമ്മം. തുടർന്ന് അർദ്ധരാത്രി വരെ ജാഗരണ പ്രാർത്ഥനയാണ്. റോമൻ കത്തോലിക്കാ പള്ളികളിൽ <ref>[http://www.catholic.org/clife/lent/thurs.php Holy Thursday, Catholic.Org]</ref>അർദ്ധരാത്രി വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്താറുണ്ട്. രാവിലെ ജാഗരണ പ്രാർത്ഥനയുടെ തുടർച്ച ഉണ്ടായിരിക്കും. കേരളത്തിലെ ക്രൈസ്തവർ <ref>[http://www.praarthana.org/puthen-pana പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലവിൽ നിൽക്കുന്നു., Prarthana.org]</ref> [[പുത്തൻ പാന]] പാരായണം, <ref>[http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B5%E0%B4%B4%E0%B4%BF കുരിശിന്റെ വഴി, Wikipedia]</ref> [[കുരിശിന്റെ വഴി]] ചൊല്ലൽ എന്നിവ ഈ ദിവസം പ്രത്യേകമായും തപസുകാലത്തിലെ ചൊവ്വാ, വെള്ളി ദിവസങ്ങളിലും ചെയ്യാറുണ്ട്.
 
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്