"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
=== ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ (1982-2005) ===
 
[[പ്രമാണം:Fahd bin Abdul Aziz.jpg|right|thumb|150px|ഫഹദ്‌ രാജാവ്‌]]
ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി [[1982]] ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് സിംഹാസനത്തിലെത്തുന്നത്. അതു വരെ കിരീടാവകാശി എന്ന നിലയിൽ സൗദി അറേബ്യയുടെ സാമൂഹിക നവീകരണത്തിന്റെ പ്രതിനിധി ആയിരുന്ന ഫഹ്‌ദ്‌ ഔദ്യോഗികമായി രാജാവായി. തുടർന്നു [[1956]]-ൽ ഖാദിമുൽ ഹറമൈനി ശരീഫൈനി (ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ) എന്ന സ്ഥാനപ്പേര് ഫഹദ് രാജാവ് തന്റെ പേരിനോട് ചേർത്തു. ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ എന്ന പേര് സൗദി അറേബ്യയിൽ ഭരണത്തിലിരിക്കുന്ന രാജാക്കാന്മാർ തങ്ങളുടെ പേരിനോട് ചേർത്ത് ഇപ്പോഴും ഉപയോഗിക്കുന്നു. [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളുമായി]] വളരെ അടുത്ത ബന്ധം സ്ഥാപിച്ചത് ഫഹദ് രാജാവിന്റെ കാലത്തായിരുന്നു. ധാരാളം സൈനീക കരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി [[കുവൈറ്റ്|കുവൈത്തിന്റെ]] മോചനത്തിനായി [[അമേരിക്ക|അമേരിക്കയെയും]] സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനിക ക്യാമ്പ് അനുവദിച്ചതും ഇക്കാലത്താണ്. 90 ദശലക്ഷം [[അമേരിക്കൻ ഡോളർ]] മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ് <ref name="flightintdir">{{cite book|last=ടെയ്ലർ|first=മൈക്കിൾ|title=ഫ്ലൈറ്റ് ഇന്റർനാഷണൽ|accessdate=16 ഓഗസ്റ്റ് 2007|edition=3|year=2001|publisher=റീഡ് ബിസിനസ്സ് ഇൻഫോർമേഷൻ|location=യുണൈറ്റഡ് കിങ്ഡം|isbn=0-617-01289-X|pages=189–190}}</ref>. [[വിദ്യാലയം|സ്ക്കൂളുകളും]], [[ആശുപത്രി |ആശുപത്രികളും]] നിർമ്മിക്കാൻ വകവെച്ചിരുന്ന തുക ആയുധങ്ങൾക്കു വേണ്ടി ചിലവഴിച്ചത് ധാരാളം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

[[1995]]-ൽ കടുത്ത [[ഹൃദയാഘാതം|ഹൃദയാഘാതമുണ്ടായതിനെ]] തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. അതിനുശേഷം രാജ്യ കാര്യങ്ങളിൽ ഫഹദ് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് [[ന്യുമോണിയ]] ബാധയെ തുടർന്ന് [[2005]]-ൽ രാജാവിനെ [[റിയാദ് |റിയാദിലെ]] കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു<ref name= >{{cite web | url = http://www.time.com/time/world/article/0,8599,1088942,00.html | title = ഫഹദ്‌ രാജാവിന്റെ മരണം | accessdate = 01 ആഗസ്റ്റ്‌ 2005 | publisher = ടൈം.കോം}}</ref>.
 
=== അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌ (2005-തുടരുന്നു ) ===
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്