"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
[[1964]] മുതൽ [[1975]] വരെ ആധുനിക സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദ് രാജാവിന് ശേഷം രാജാവായി വന്ന ഇദ്ദേഹത്തിന്റെ പൂർണ നാമം ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ-സൗദ് എന്നാണ്. ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്. ഇസ്ലാമുകൾക്കുവേണ്ടിയുള്ള പ്രവർത്തനം, [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|കമ്മ്യൂണിസ്റ്റ്]] വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭരണ അജണ്ടകൾ <ref name="EncWB">''[http://www.bookrags.com/biography/faisal-ibn-abd-al-aziz-ibn-saud/ ഫൈസൽ രാജാവിന്റെ ജീവചരിത്രം]''. എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007.</ref> <ref name="TIMEOBIT">[http://www.time.com/time/magazine/article/0,9171,917226,00.html "കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ"],ടൈം മാസിക, 7 ഏപ്രിൽ 1975.</ref> ഫൈസൽ രാജാവാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി)<ref name=oic>[http://www.oic-oci.org/ ഒ.ഐ.സി] ഒ.ഐ.സി ഔദ്യോഗിക വെബ് വിലാസം </ref> രൂപവത്കരണത്തിന് മുൻകൈയെടുത്തത്. [[1971]]-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ് <ref name=memberstat>[http://www.oic-oci.org/member_states.asp ഒ.ഐ.സി അംഗരാജ്യങ്ങൾ] ഒ.ഐ.സി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും </ref>. ഫൈസൽ രാജാവിന്റെ കാലത്ത് [[1960]]-[[1970]] വർഷങ്ങളിൽ [[മദ്ധ്യപൂർവേഷ്യ|മധ്യ പൗരസ്ഥ ദേശത്തെ]] മുഴുവൻ കലാപ കലുഷിതമാക്കിക്കൊണ്ട് [[അറബ് - ഇസ്രയേൽ സംഘർഷം|അറബ്-ഇസ്രയേൽ]] യുദ്ധം നടന്നു. ഫൈസൽ രാജാവിന്റെ തന്ത്രപരമായ ഇടപെടൽ മൂലം യുദ്ധാനന്തരം എണ്ണ മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം സൗദികൾക്ക് പൊതുവേ മതിപ്പുളവാക്കിയ ഒരു സമയം തന്നെയായിരുന്നു <ref name="Hertog, Steffen 2010">ഹെർതോഗ് സ്റ്റെഫാൻ: പ്രിൻസ്, ബ്രോക്കേഴ്സ് ആന്റ് ബ്യൂറോക്രാറ്റ്സ്: ഓയിൽ ആന്റ് ദ സ്റ്റേറ്റ് ഇൻ സൗദി അറേബ്യ. ഇതാക്കാ: കോണൽ, 2010. പ്രിന്റ്.</ref>. [[1975]]-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു.
 
=== ഖാലിദ്‌ ബിൻഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ് (1975-1982) ===
[[1975]] മുതൽ [[1982]] വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ്ഖാലിദ്‌ ബിൻഇബ്ൻ അബ്ദുൽ അസീസ്‌ രാജാവ് ആണ് നിർവഹിച്ചത്. തന്റെ ഭരണ കാലത്ത് രാജ്യത്ത് കായിക, അടിസ്ഥാന സൗകര്യ മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഖാലിദ്‌ രാജാവ്‌ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഖാലിദ്‌ രാജാവിന്റെ ഭരണ കാലം.[[പേർഷ്യൻ ഗൾഫ്| പേർഷ്യൻ ഗൾഫിന്റെ]] തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമായ [[ഗൾഫ് സഹകരണ കൗൺസിൽ]] (ജി.സി.സി) യുടെ സ്ഥാപകനാണ് ഖാലിദ്‌ രാജാവ്‌ <ref name=gcc>[http://www.gcc-sg.org/eng/index895b.html?action=Sec-Show&ID=3 ഗൾഫ് സഹകരണ കൗൺസിൽ] ജി.സി.സി ഔദ്യോഗിക വെബ് വിലാസം] </ref>. [[റിയാദ്]] ആസ്ഥാനമായി [[1981]] [[മേയ്]] 25 നു രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ അംഗരാജ്യങ്ങൾ സൗദി അറേബ്യ, [[ഐക്യ അറബ് എമിറേറ്റുകൾ|യു.എ.ഇ.]], [[ഒമാൻ]], [[കുവൈത്ത്]], [[ഖത്തർ]], [[ബഹറൈൻ]] എന്നിവയാണ്. ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി [[ഐക്യരാഷ്ട്രസഭ]] നൽകുന്ന സ്വർണ്ണ മെഡലിന് ഖാലിദ് രാജാവ് അർഹനായിട്ടുണ്ട് <ref name=otciti>{{cite news|last=അലി ഖാൻ|first=മുഹമ്മദ് അസ്ഹർ|title=കിങ് ഖാലിദ് സ്റ്റാർട്ട്സ് അറ്റ് സമ്മിറ്റ്|url=http://news.google.com/newspapers?id=Ze4yAAAAIBAJ&sjid=Z-4FAAAAIBAJ&pg=2526,2171207&dq=king+khalid&hl=en|accessdate=3 ഓഗസ്റ്റ് 2012|newspaper=ഒട്ടാവാ സിറ്റിസൺ|date=28 ജനുവരി 1981}}</ref>. [[1913]]-ൽ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ആണ് ഖാലിദ് രാജാവ് ജനിച്ചത്. 13 [[ജൂൺ]] [[1982]]-ന് ഹൃദായാഘാതം മൂലം അദ്ദേഹം അന്തരിച്ചു <ref name=hjournal>{{cite news|title=ഖാലിദ് രാജാവ് അന്തരിച്ചു|url=http://news.google.com/newspapers?nid=1876&dat=19820614&id=E4osAAAAIBAJ&sjid=5M4EAAAAIBAJ&pg=6176,3067260|accessdate=28 ജൂലൈ 2012|newspaper=ഹെറാൾഡ് ജേണൽ|date=14 ജൂൺ 1982}}</ref>.
 
=== ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ (1982-2005) ===
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്