"മാർക്കസ് ലെപിഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Marcus Aemilius Lepidus}}
മാർക്കസ് എമിലസ് ലെപിഡസ് (88 ബി സി - 12 ബി സി) [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിലെ]] ഒരു രാഷ്ട്രീയ നേതാവും [[രണ്ടാം ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)|രണ്ടാം ത്രിമൂർത്തി ഭരണകൂടത്തിലെ]] ഒരംഗവുമായിരുന്നു. ഇതേ പേരുള്ള ഇദ്ദേഹത്തിന്റെ അഛൻ 78 ബി സി യുൽ കോൺസൾ ആയി തിരഞ്ഞെടുക്കപ്പെട്ടയാളും ട്രാൻസാൽപീൻ ഗോൾ എന്ന പ്രവിശ്യയുടെ ഗവർണറുമായിരുന്നു. ലെപിഡസിന്റെ പിതാവു സെനറ്റുമായി ഒരു അധികാര വടംവലിയിൽ ഉൾപ്പെട്ട് പ്രവിശ്യയിൽ നിന്ന് തന്റെ സേനയുമായി റോമിനെതിരെ വന്നയാളാണ്. ഒടുവിൽ കാറ്റുള്ളസ് ഇദ്ദേഹത്തിന്റെ അഛനെ ഒരു പൊരിഞ്ഞ യുദ്ധത്തിനു ശേഷം തോൽപ്പിക്കുകയും, സാർഡീനിയയിലോട്ട് നാട് കടത്തുകയും ചെയ്തു. <ref>Plutarch • Life of Pompey</ref>
 
ലെപിഡസ് തുടക്കം മുതലെ [[ജൂലിയസ് സീസർ|സീസറിന്റെ]] ഏറ്റവും വലിയ വിശ്വസ്ഥന്മാരിലൊരാളായിരുന്നു. ലെപിഡസ് തന്റെ പൊതു ജീവിതം 49 ബി സി യിലാണ് തുടങ്ങിയത്. സീസർ [[പോംപി|പോംപിയുമായി]] ഗ്രീസിൽ യുദ്ധം ചെയ്യുന്ന വേളയിൽ ലെപിഡസാണ് റോമിന്റെ മേൽനോട്ടം ഏൽപ്പിച്ചിരുന്നത്. പോംപിയെ തോൽപ്പിച്ച് മടങ്ങിയ സീസർ വിശ്വസ്ഥയ്ക്ക് പാരിതോഷികമായി ലെപിഡസിനെ കോൻസൽ ആവാൻ പിന്തുണച്ചു.
 
"https://ml.wikipedia.org/wiki/മാർക്കസ്_ലെപിഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്