"തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: - ആവർത്തിച്ചു വരുന്ന വാക്യം ഒഴിവാക്കി
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: en:Tirumanthamkunnu Temple)
(→‎ചരിത്രം: - ആവർത്തിച്ചു വരുന്ന വാക്യം ഒഴിവാക്കി)
 
==ചരിത്രം==
ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർത്തു ചരിത്രമായി മാറിയ ധീര ദേശാഭിമാനികളുടെ വീരസ്മരണകൾ പൂരത്തെ ചരിത്രത്തിന്റെ ഭാഗാമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തിന് പുരാതനക്കാലം മുതൽ നടത്തിവന്ന ഉത്സവമാണ് പൂരമെന്ന് ഐതിഹ്യം. മാമാങ്കാവകാശം നഷ്ട്ടപ്പെട്ട വെള്ളാട്ടിരി ആ ഉത്സവത്തിനു കിടപിടിക്കത്തക്ക രീതിയിൽ തുടങ്ങിവെച്ച ഉത്സവമാണ് പൂരമെന്ന് ചരിത്രം. കൊല്ലവർഷം ബി.സി 113. അധികാരം ബ്രാഹ്മണ മേധാവികളിലേക്ക്. അങ്കവും അംഗനയും കിരീടം അണിഞ്ഞ കാലം. അന്ന് മാമാങ്കം ആഘോഷിച്ചത് പെരുമാക്കന്മാർ. ഇവരുടെ പിൻഗാമിയായി എത്തിയത് പിൽക്കാലത്ത് കേരളത്തിന്റെ രക്ഷാപുരുഷനായി അവരോധിക്കപ്പെട്ട വെള്ളാട്ടിരി. തികഞ്ഞ ദേശാഭിമാനി, പ്രജാതൽപ്പരൻ , ആദർശനിഷ്ട്ൻ. വെള്ളാട്ടിരിക്ക് വിശേഷണങ്ങൾ ഏറെ. പക്ഷേ നല്ലതിനൊന്നും ഏറെ നിലനില്പ്പില്ലെന്ന ചൊല്ല് സത്യമായപ്പോൾ വെള്ളാട്ടിരിക്ക് അധികാരം നഷ്ടമായി. ഭരണത്തിന്റെ ബലക്ഷയത്തിൽ പുതിയ രാജശക്തിയുടെ ഉദയം. സാമുതിരിയുടെ വരവ്. ആളും വേണ്ടത്ര അർത്ഥവും. നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമുതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമുതിരിയുടെ കൈകളിലേക്ക്. സാമുതിരി നാടുവാഴികളിൽ ഭയത്തിന്റെ വിത്തുപാകി.
 
അധികാരത്തിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നവർക്ക് സാമുതിരി ഇടിത്തീ ആയി മാറി. അധികാരമോഹംകൊണ്ട് പലരും കിരീടം ഒഴിഞ്ഞില്ല. പകരം സാമുതിരിയുടെ പ്രീതിക്കായി നട്ടെല്ലുവളച്ച് കൃപാകടാക്ഷത്തിനു കൈക്കുപ്പി. സാമുതിരിയുടെ മേൽക്കോയ്മ അംഗീകരിച്ചവരുടെ പട്ടികയിൽ ഒരു പേരുമാത്രം ഇല്ല – വള്ളൂവക്കോനാതിരി. സാമുതിരിക്കെതിരെ വെള്ളാട്ടിരി ചുവടുവെച്ചു. അഭിമാനം പണയംവെച്ച് അപമാനം വരിക്കാൻ അദ്ദേഹം തയ്യാറായില്ല. മാമാങ്കാവകാശം നഷ്ട്ടപ്പെട്ടതോടെ വള്ളൂവക്കോനാതിരിക്ക് വാശിയായി. മാമാങ്കത്തിനു കിടപിടിക്കത്തക്ക ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കംപോലെ 12 വർഷത്തിലൊരിക്കലായിരുന്നു തിരുമാന്ധാംകുന്നു പൂരം. കൊല്ലവർഷം 1058ൽ തീപ്പെട്ട മങ്കടയിലെ വള്ളൂവക്കോനാതിരിയുടെ കാലം മുതൽ പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങി എന്ന് ചരിത്രം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1642537" എന്ന താളിൽനിന്ന് ശേഖരിച്ചത്