"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==രാഷ്ട്രീയജീവിതം==
[[കോൺഗ്രസ്]] അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ [[കെ.പി.സി.സി.]] അംഗമാണ്‌. [[മലപ്പുറം ജില്ല]] കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
 
1977, 1980, 1987, 1991, 1996, 2001, 2006 എന്നീ വർഷങ്ങളിൽ [[നിലമ്പൂർ നിയമസഭാമണ്ഡലം|നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ]] നിന്ന് [[കേരള നിയമസഭ|കേരള നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് [[ഇ.കെ. നായനാർ]] മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ [[എ.കെ. ആന്റണി]] മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
 
[[മുസ്ലിം ലീഗ്]] നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.
"https://ml.wikipedia.org/wiki/ആര്യാടൻ_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്