"കെ.എസ്. ചിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
[[File:Chithra.jpg|left|300px]]
1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻനായരുടെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു.
സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് [[കെ. ഓമനക്കുട്ടി|കെ. ഓമനക്കുട്ടിയുടെ]] കീഴിൽ [[കർണാടക സംഗീതം]] അഭ്യസിച്ചു. [[1978]] മുതൽ [[1984]] വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. [[എം.ജി. രാധാകൃഷ്ണൻ]] ആണ് [[1979]]ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ''അട്ടഹാസമെന്ന'' ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത ''നവംബറിന്റെ നഷ്ടം'' ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീതസംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം.[[യേശുദാസ്|യേശുദാസിനൊപ്പം]] നടത്തിയ സംഗീതപരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ [[ഇളയരാജ]] സംഗീത സംവിധാനം നിർവ്വഹിച്ച ''നീ താനേ അന്നക്കുയിൽ'' എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നു.
===കുടുംബം===
[[പ്രമാണം:Kschithra.jpg|thumb|150px]]
"https://ml.wikipedia.org/wiki/കെ.എസ്._ചിത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്