"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞാലും അവസാനിക്കാറായാലും വിക്കിപീഡിയക്ക് ഒരു പ്രവർത്തന രീതിയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതു മുന്നോട്ട് പോകാവൂ. അതൊന്നും അനുസരിക്കാതെ ചില ഉപയോക്താക്കൾ അവരുടെ ഇംഗിതം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെ വിക്കിപീഡിയൻ എന്ന നിലയിൽ എതിർക്കേണ്ടതുണ്ട്. ഇക്കാര്യം ഇതുവരെ മറ്റൊരു കാര്യനിർവ്വാഹകർ ശ്രദ്ധിക്കാതിരുന്നത് എന്താണെന്ന് എനിക്കറിയില്ല. വ്യക്തിപരമായ ചില തിരക്കുകൾ മൂലം ഇന്നാണു ഈ തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചത് ( ഇന്നലെ എന്റെ നാമനിർദ്ദേശത്തിനു എതിർപ്പ് രേഖപ്പെടുത്തി എന്ന കാര്യം മറന്നിട്ടില്ല). സമയം കിട്ടിയ ഉടൻ അത് മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പെടുത്തുകയും പഞ്ചായത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. അത് വിക്കിപീഡിയ കാര്യനിർവ്വാഹകൻ എന്ന നിലയിൽ എന്റെ കടമയാണെന്ന് കരുതുന്നു. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 08:05, 6 ഫെബ്രുവരി 2013 (UTC)
:::അനുകൂലിച്ചു വോട്ടു ചെയ്തവർ എന്തായാലും ഇവിടെയും സാധുവെന്നേ എഴുതൂ. എങ്കിലും എതിർപ്പ് പ്രകടിപ്പിക്കാതിരിക്കാൻ സാധിക്കില്ലല്ലോ? വിക്കിയിലെ കാര്യങ്ങൾ എന്തും നിഷ്പക്ഷമായി അവതരിപ്പിക്കേണ്ടതിന് ഇത്രയും പ്രധാനപ്പെട്ട താളിൽ പ്രധാന ഭാഗത്ത് എല്ല്ലാവരും അനുകൂലിച്ച് വോട്ട് ചെയ്യണം എന്ന് എന്തു ന്യായത്തിലാണ് എഴുതിവെയ്ക്കുന്നത്? വോട്ടേടുപ്പ് എന്തിനാണ്. എന്നാൽ പിന്നെ സൈറ്റ് നോട്ടീസിലും തിരഞ്ഞെടുപ്പു നടക്കുന്നു എല്ലാവരും അനുകൂലിച്ചു വോട്ടു ചെയ്യുക എന്നെഴുതിവയ്ക്കുന്നത് ഇതിനേക്കാൾ നന്നായിരിക്കും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:15, 6 ഫെബ്രുവരി 2013 (UTC)
 
മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ ആവാം എന്ന കാര്യത്തിൽ പഞ്ചായത്തിലെവിടെയെങ്കിലും സമവായത്തിലെത്തിയിട്ടുണ്ടോ? അതുപോലെ ചെക്ക്‌യൂസർ ആവനുള്ള യോഗ്യതകൾ നിശ്ചയിക്കുന്നതിലും ചർച്ചകൾ നടന്നിട്ടുണ്ടോ? --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 08:24, 6 ഫെബ്രുവരി 2013 (UTC)
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1641725" എന്ന താളിൽനിന്ന് ശേഖരിച്ചത്