"ജൂലിയസ് സീസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ne:जुलियस सिजर
(ചെ.) ഷേക്ക്സ്പിയറിന്റെ നാടകത്തിലെ ചൊല്ല് നീക്കി.
വരി 30:
|}
 
'''ജൂലിയസ് സീസർ''' , [ആംഗലേയത്തിൽ Gaius Julius_Caesar][റോമൻ, ലത്തീൻ ഭാഷകളിൽ '''ഗായുസ് യൂലിയുസ് കയ്സെർ''' എന്നാണ്. ജൂലിയസ് സീസർ [[റോം|റോമൻ]] രാഷ്ട്ര തന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിനെ]] സാമ്രാജ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു.{{Fact}} [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹത്തിന്റെ [[ബ്രൂട്ടസ്|ബ്രൂട്ടസേ]] നീയും എന്ന വരികൾ ലോക പ്രശസ്തമാണ്. അദ്ദേഹം ഉൾപ്പെടുന്ന ട്രയം‍വരേറ്റ് (ത്രിയും‍വരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് [[അറ്റ്ലാൻറിക് സമുദ്രം]] വരെയും [[ബ്രിട്ടൻ]] ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോം‍പേയ്ക്കു ശേഷം [[റോം]] ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനത്തെ സംഭാവന ചെയ്തത്.
== പേരിനു പിന്നിൽ ==
ജെൻസ് ജൂലിയ എന്ന കുലത്തിൽ പിറന്നതിനാലാണ് ജൂലിയസ് എന്ന പേര്. അദ്ദേഹത്തിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള ''കയ്ഡോ-എരേ'' അല്ലെങ്കിൽ ''കയ്സുസ് സും'' എന്ന [[ലത്തീൻ]] പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥാനപ്പേർ വന്നത് എന്നാണ് [[പ്ലീനി]] രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആംഗലേയ രൂപവ്യതിയാനമാണ് '''സീസർ''' എന്നത്. എന്നാൽ ഇതിനു വേറേ ഭാഷ്യങ്ങൾ ഉണ്ട്. 1) ആദ്യത്തെ കയ്സെർ യുദ്ധത്തിൽ ഒരാനയെ കൊന്നു എന്നും (ആനക്ക് മൂറിഷ് ഭാഷയിൽ കയ്സായി എന്നാണ്)2)ആദ്യത്തെ കയ്സറിന് നല്ല കനത്ത തലമുടികൾ ഉണ്ടായിരുന്നുവെന്നതും ( തലമുടിക്ക് കയ്സരീസ് എന്നാണ് ലത്തീനിൽ) 3) അദ്ദേഹത്തിന് വെള്ളാരംകല്ലുപോലുള്ള കണ്ണുകൾ ആയതിനാലാണ് എന്നുമാണ് ( ഒക്കുലിസ് കൈസീയിസ്) എന്നാൽ ഇതിൽ പ്ലീനിയുടേതാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
"https://ml.wikipedia.org/wiki/ജൂലിയസ്_സീസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്