"ശിവരാജയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
No edit summary
വരി 2:
[[ശൈവസിദ്ധാന്തം|ശൈവസിദ്ധാന്തത്തെ]] അടിസ്ഥാനമാക്കിയ രാജയോഗമാണ്‌ '''ശിവരാജയോഗം'''. [[പരമശിവൻ]] [[പാർവതി|പാർവതിക്കും]] [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] ഇതുപദേശിച്ചു എന്നാണു ഐതിഹ്യം. അഗസ്ത്യർ,ഭോഗർ തുടങ്ങിയ സിദ്ധൻമാർ ഇത്‌ [[ചിദംബരം]], [[പഴനി]], [[മധുര]] എന്നിവിടങ്ങൾ കേന്ദ്രമാക്കി ഗുരുപ്രമ്പര വഴി [[ഇന്ത്യ|ഇന്ത്യയൊട്ടാകെ]] പ്രചരിപ്പിച്ചു.
 
ആധുനിക യുഗത്തിൽ ശിവരാജയോഗത്തിന്റെ ആചാര്യൻ [[തൈക്കാട്‌ അയ്യാസ്വാമികൾ]] ആയിരുന്നു. ചര്യ, ക്രിയ, യോഗം, [[ജ്ഞാനം]] എന്നിങ്ങനെ ശിവരാജ യോഗത്തിനു നാലു ഭാഗങ്ങൾ ഉണ്ട്‌. ശരീരബാഹ്യശൗചം മുതൽ മാനസികശൗചം വരെയുള്ള സാധനകളെ മെയ്ശുദ്ധി എന്നു പറയും. സത്യസന്ധത, സ്നേഹം, അഹിംസ, ദയ, ഉത്സാഹം എന്നിവ സാധകൻ ജീവിതചര്യയാക്കണം. കാമക്രോധമോഹലോഭാദികളിൽ അടിമപ്പെടരുത്‌ . നിഷ്കാമകർമ്മവും ചര്യയിൽപ്പെടുന്നു. ഗുരു നിർദ്ദേശിക്കുന്ന രീതിയിൽ സാധകം ചെത്‌ സർവജ്ഞചൈതന്യത്തെ ഉള്ളിൽ കൈക്കൊള്ളുന്നതാണ്‌ ക്രിയ.
 
വിഗ്രഹാരാധന, മന്ത്ര-തന്ത്ര-യന്ത്ര സാധനകൾ എന്നിവയാകാമെങ്കിലും മാനസപൂജയ്ക്കാണ്‌ അയ്യ പ്രാധാന്യം കൽപ്പിച്ചിരുന്നത്‌. "മൗനം സർവാർത്ഥസാധകം" എന്നത്‌ മാനസപൂജയുടെ പ്രാധാന്യം കാട്ടുന്നു. ബാലാസുബ്രഹ്മണ്യ മന്ത്രമാണ്‌ ഹിന്ദുക്കൾക്ക്‌ അയ്യാ നൽകിയിരുന്നത്‌. തക്കൽ പീർമുഹമ്മദിനും മക്കടി ലബ്ബക്കും ഇസ്ളാം മതത്തിലേയും പെട്ട ഫെർണണ്ടസ്സിന്‌ ക്രൈസ്തവ രീതിയിലുള്ള ഉപാസനകളും അദ്ദേഹം നിർദ്ദേശിച്ചു. യോഗയിൽ ഹഠയോഗത്തിലേയും രാജയോഗത്തിലേയും അഭ്യാസക്രമങ്ങളാണ്‌. പ്രാണായാമം, മൂലബന്ധം,ഉഢ്ഢിയാണബന്ധം,ജാലന്ധര ബന്ധം, മഹാബന്ധം എന്നിവയും അഭ്യസിക്കണം. ശംബരീമുദ്ര, ചിൻമുദ്ര, നഭോമുദ്ര, മഹാമുദ്ര, ഖേചരീ മുദ്ര എന്നിവയും ഈ വിഭാഗത്തിൽ പെടുന്നു. ആന്തരികവും ബാഹ്യവുമായ അവയവയങ്ങളെ യോഗസാധനയ്ക്കു വിധേയമാക്കി നിയന്ത്രിക്കുന്നതാണ്‌ "ബന്ധ"വും "മുദ്ര"യും. ഇവ ഗുരുവിന്റെ സാനിദ്ധ്യത്തിൽ വേണമഭ്യസിക്കാൻ. അധികാരഭേദമനുസ്സരിച്ച്‌ സമാധി അനുഭവത്തിൽ വരുമ്പോൾ 'പരമജ്ഞാനം' ലഭിക്കും. യോഗസിദ്ധിയില്ലാത്ത ജ്ഞാനം ക്ഷണികമാണ്. പ്രായമായവർക്കും സ്തീകൾക്കും യോഗാഭ്യാസം നിർദ്ദ്ശിച്ചിരുന്നില്ല. യാചിക്കരുത്‌ സന്യാസം പാടില്ല.കാവി പാടില്ല.സ് വകർമ്മത്തിൽ നിരതനാവണം . സന്യാസവും യോഗവും മനസ്സിൽ അനുസന്ധാനം ചെയ്ത്‌ ജീവിക്കുക. ഇവയൊക്കെയണ്‌ തൈക്കാട്‌ അയ്യാവിന്രെ ശിവരാജയോഗ രീതി. ഇഹത്തിലെ വിശപ്പടക്കൻ അന്നം. പരത്തിലെ സായൂഗ്യത്തിന്‌ ശിവരാജയോഗം. സിദ്ധികൾ പ്രദർശിപ്പിക്കാൻ പാടില്ല.
"https://ml.wikipedia.org/wiki/ശിവരാജയോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്