"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==ജീവിതരേഖ==
1935 [[ജെറുസലേം|ജെറൂസലേമിൽ‍]] ജനിച്ചു. 1947-ൽ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളർന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ പലസ്തീൻ പ്രശ്നത്തിൽ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാം]]. ഇസ്‌ലാമിക സംസ്കാരത്തിൽ ഉൾച്ചേർന്ന ക്രിസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേർഡിന്റെ സഹോദരിയാണ്.
[[File:SaidSis.jpg|thumb|left|300px200px|എഡ്വേർഡ് സൈദും സഹോദരി [[റോസ് മേരി സൈദ്|റോസ് മേരി സൈദും]] (1940)]]
 
സൈദിന്റെ [[ഓറിയന്റലിസം (പുസ്തകം)|ഓറിയന്റലിസം]] (1978), '''കവറിംഗ്‌ ഇസ്ലാം''' (1981) തുടങ്ങിയ കൃതികൾ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകൾക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുൻവിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തിൽ വാദിച്ചു. ഏഷ്യയും മദ്ധ്യപൂർവദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീർഘപരമ്പര പാശ്ചാത്യസംസ്കാരത്തിൽ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തിൽ ഈ കപടബിംബങ്ങൾ കടന്നുകൂടാൻ അനുവദിച്ച അറബിനാടുകളിലെ ഉപരിവർഗ്ഗത്തെയും സൈദ് ഈ കൃതിയിൽ നിശിതമായി വിമർശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1639543" എന്ന താളിൽനിന്ന് ശേഖരിച്ചത്