"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,363 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Edward Said}}
{{Infobox philosopher
|region =
|era =
|color =
| name = എഡ്വേർഡ് സൈദ്
| image =
| size =
|caption=
|birth_name = എഡ്വേർഡ് വാദി സൈദ്
| birth_date = 1935 നവംബർ 1
| birth_place = [[ജറൂസലം]], [[പലസ്തീൻ]]
| death_date = 2003 സെപ്റ്റംബർ 25 (67 വയസ്)
| death_place = ന്യൂയോർക്ക് സിറ്റി, അമേരിക്ക
| nationality = അമേരിക്കൻ
| religion =
|school_tradition =
|notable_ideas = [[ഓറിയന്റലിസം]]
| influences = [[ദറിദ]], [[വില്യം ഷേക്സ്പിയർ]], [[അന്റോണിയോ ഗ്രാംഷി]], [[നോം ചോംസ്കി]]
| influenced = [[ഹാമിദ് ദബാഷി]], [[ജോൺ എസ്പൊസിറ്റോ]], [[ഗായത്രി സ്പിവാക്]], [[റോബർട്ട് ഫിസ്ക്]], [[മഹ്‌മൂദ് മംദാനി]], [[റാഷിദ് ഖാലിദി]]
}}
 
പലസ്തീൻ-അമേരിക്കൻ [[ബുദ്ധിജീവി]], [[വിമർശകൻ]] എന്നീ നിലകളിൽ പ്രശസ്തനാണ്‌ '''എഡ്വേർഡ്‌ വാദി സൈദ്‌''' (ഇംഗ്ലീഷ്:Edward Wadie Said, അറബി: إدوارد وديع سعيد‎) (ജനനം: 1935 [[നവംബർ 1]] - മരണം: 2003 [[സെപ്റ്റംബർ 25]]). പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിലാണ് സൈദ് ഏറെയും അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലയളവിൽ പാലസ്ഥീന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു<ref>[[Robert Fisk]], "Why bombing Ashkelon is the most tragic irony," ''[[The Independent]]'', 30-12-08, accessed 9-1-08, [http://www.independent.co.uk/opinion/commentators/fisk/robert-fisk-why-bombing-ashkelon-is-the-most-tragic-irony-1216228.html Link]</ref>. അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് സയൻസസ്, അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് ലെറ്റേർസ്, ദ റോയൽ സൊസൈറ്റി ഓഫ് ലെറ്റേർസ്, അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്<ref>http://www.iss.nl/About-ISS/History/Edward-Wadie-Said</ref>.
 
==ജീവിതരേഖ==
1935 [[ജെറുസലേം|ജെറൂസലേമിൽ‍]] ജനിച്ചു. 1947-ൽ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളർന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ പലസ്തീൻ പ്രശ്നത്തിൽ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാം]]. ഇസ്‌ലാമിക സംസ്കാരത്തിൽ ഉൾച്ചേർന്ന ക്രിസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേർഡിന്റെ സഹോദരിയാണ്.
[[File:SaidSis.jpg|thumb|left|300px|എഡ്വേർഡ് സൈദും സഹോദരി [[റോസ് മേരി സൈദ്|റോസ് മേരി സൈദും]] (1940)]]
 
 
സൈദിന്റെ [[ഓറിയന്റലിസം (പുസ്തകം)|ഓറിയന്റലിസം]] (1978), '''കവറിംഗ്‌ ഇസ്ലാം''' (1981) തുടങ്ങിയ കൃതികൾ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകൾക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുൻവിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തിൽ വാദിച്ചു. ഏഷ്യയും മദ്ധ്യപൂർവദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീർഘപരമ്പര പാശ്ചാത്യസംസ്കാരത്തിൽ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തിൽ ഈ കപടബിംബങ്ങൾ കടന്നുകൂടാൻ അനുവദിച്ച അറബിനാടുകളിലെ ഉപരിവർഗ്ഗത്തെയും സൈദ് ഈ കൃതിയിൽ നിശിതമായി വിമർശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1639542" എന്ന താളിൽനിന്ന് ശേഖരിച്ചത്