"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജ്യാന്തരസംഘടനകൾ നീക്കം ചെയ്തു; വർഗ്ഗം:അന്താരാഷ്ട്ര സംഘടനകൾ ചേർത്തു [[വിക്കിപീഡി...
വരി 18:
=== രൂപവത്കരണം ===
 
ചേരിചേരായ്ക എന്ന പ്രയോഗം നെഹ്രുവിന്റെ സംഭാവനയാണ്. [[ഇന്ത്യാ-ചൈന സംഘർഷം|ഇന്ത്യാ-ചൈന]] ബന്ധങ്ങളിൽ പാലിക്കപ്പെടേണ്ട [[പഞ്ചശീലതത്വങ്ങൾ|പഞ്ചശീല തത്ത്വങ്ങളെപ്പറ്റി]] 1954ൽ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[കൊളംബോ|കൊളംബോയിൽ]] നടത്തിയ പ്രസംഗത്തിലാണ് നെഹ്രു ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.
 
1955 ഏപ്രിൽ മാസത്തിൽ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ബന്ദുങ്ങിൽ ചേർന്ന ആഫ്രോ-ഏഷ്യൻ സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാന രൂപവത്കരണത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തിപ്രാപിച്ചത്. ശീതയുദ്ധകാലത്തെ പാശ്ചാത്യ-പൌരസ്ത്യ തർക്കങ്ങളിൽ മധ്യസ്ഥരാകുവാൻ ഇത്തരമൊരു പ്രസ്ഥാനത്തിനു കഴിയുമെന്ന് പല നേതാക്കളും വിശ്വസിച്ചു. നെഹ്രു, [[ടിറ്റോ]], നാസർ, [[സുകർണോ]], [[ക്വാമേ എൻ‌ക്രുമ]] എന്നിവരാണ് ചേരിചേരാ നയം ഒരു രാഷ്ട്രാന്തര പ്രസ്ഥാനമായി രൂപവത്കരിക്കുന്നതിനു മുൻ‌കയ്യെടുത്തത്.
 
1961 ജൂൺ അഞ്ചു മുതൽ 12 വരെ‍ യൂഗോസ്ലാവിയയിലെ [[ബെൽഗ്രേഡ്|ബെൽഗ്രേഡിൽ]] ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി അരങ്ങേറി. യൂഗോസ്ലാവിയൻ പ്രസിഡന്റ് ജോസിപ് ടിറ്റോ ആയിരുന്നു സമ്മേളനത്തിനു മുൻ‌കയ്യെടുത്തത്. ആദ്യ ഉച്ചകോടിയിൽ 25 രാജ്യങ്ങൾ പങ്കെടുത്തു. വൻശക്തികൾക്കെതിരായ പ്രസ്ഥാനത്തെ [[യു.എസ്.എ.|അമേരിക്ക]] പോലുള്ള രാഷ്ട്രങ്ങൾ എതിർത്തെങ്കിലും നെഹ്രു-ടിറ്റോ-നാസർ ത്രയത്തിന്റെ ശക്തമായ നേതൃത്വം പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഒരുപരിധിവരെ വിജയിച്ചു.
 
=== ശീതയുദ്ധകാലം ===
ശീതയുദ്ധകാലത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ചേരിചേരാ രാജ്യങ്ങളെ തങ്ങളുടെ കൂടെ നിർത്താൻ എല്ലാവിധത്തിലും ശ്രമിച്ചു. ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നതിനാൽ ഏതെങ്കിലും വിധത്തിൽ വൻ‌ശക്തികളെ ആശ്രയിക്കേണ്ടിയും വന്നു. ഇക്കാരണത്താൽ തന്നെ സാമ്പത്തിക സഹായം നൽകിയാണ് അമേരിക്കയും സോവ്യറ്റ് യൂണിയനും രാഷ്ട്രങ്ങളെ വരുതിയിലാക്കാൻ ശ്രമിച്ചത്. ഇവയ്ക്കു പുറമേ, രാഷ്ട്രീയ പരമായും പല ചേരിചേരാ രാഷ്ട്രങ്ങളും ഇരു വൻശക്തികളുടെയും കൂടെ ഇക്കാലത്ത് നിലയുറപ്പിച്ചിരുന്നു. സോവ്യറ്റ് സഖ്യ കക്ഷിയായിരുന്ന [[ക്യൂബ]] ഉദാഹരണം. പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇന്ത്യ പോലും ശീതയുദ്ധകാലത്ത് പരോക്ഷമായി സോവ്യറ്റ് പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്