"റൊവാൾഡ് ആമുണ്ഡ്സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
'''റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ''' ([[ജൂലൈ 16]], [[1872]] – [[circa|c.]] [[ജൂൺ 18]], [[1928]]), [[നോർവേ|നോർവേക്കാരനായ]] ഒരു ധ്രുവപര്യവേഷകനായിരുന്നു. [[1910]]-നും [[1912]]-നും ഇടയ്ക്കു നടത്തിയ [[ദക്ഷിണധ്രുവം|ദക്ഷിണധ്രുവത്തിലേക്കുള്ള]] ആദ്യത്തെ [[അന്റാർട്ടിക്ക|അന്റാർട്ടിക് പര്യവേഷണം]] ഇദ്ദേഹമാണ് നയിച്ചത്. ഇരു ധ്രുവങ്ങളിലും പര്യവേഷണം നടത്തിയ ആദ്യവ്യക്തി എന്ന നിലയിലും പ്രശസ്തൻ. 1928-ൽ ഒരു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇദ്ദേഹം അപ്രത്യക്ഷനായി. [[അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടം|അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടത്തിൽ]] [[ഡഗ്ലസ് മോസൺ]], [[റോബർട്ട് ഫാൽക്കൺ സ്കോട്ട്]], [[ഏർണെസ്റ്റ് ഷാക്കിൾട്ടൺ]] എന്നീ മഹാരഥന്മാരോടൊപ്പം പര്യവേഷണങ്ങൾക്കു നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ആമുണ്ട്സെൻ.
 
== ആദ്യകാല ജീവിതം ==
 
[[File:Amundsenboy.jpg|thumb|upright|left|റൊവാൾഡ് അമുണ്ഡ്സെനിന്റെ കുട്ടിക്കാലം, 1875]]
 
നോർവേയിലെ കപ്പലുടമകളുടെയും കപ്പിത്താന്മാരുടെയും കുടുംബത്തിലാണ് അമുണ്ഡ്സെൻ ജനിച്ചത്. [[Borge, Østfold|ബോർഗെ]] എന്ന സ്ഥലത്തായിരുന്നു ജനനം. [[Fredrikstad|ഫ്രെഡറിക്സ്റ്റാഡ്]], [[Sarpsborg|സാർപ്സ്ബോർഗ്]] എന്നീ പട്ടണങ്ങൾക്കിടയിലാണിത്. [[Jens Amundsen|ജെൻസ് അമുണ്ഡ്സെൻ]] എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു റൊവാൾഡ്. ഇദ്ദേഹത്തെ കപ്പൽ വ്യവസായത്തിൽ ഉൾപ്പെടുത്താതെ ഒരു ഡോക്ടറാക്കണമെന്നാ‌യിരുന്നു ഇദ്ദേഹത്തിന്റെ അമ്മയുടെ ആഗ്രഹം. അമുണ്ഡ്സന് ഇരുപത്തൊന്ന് വയസ്സുണ്ടായിരുന്നപ്പോൾ അമ്മ മരിച്ചു. അതുവരെ ഇദ്ദേഹം കപ്പൽ വ്യവസായത്തിൽ പങ്കെടുക്കുകയുണ്ടായില്ല. <ref name="Thomas" /> [[Fridtjof Nansen|ഫ്രിഡ്ജോഫ് നാൻസെൻ]] [[Greenland|ഗ്രീൻലാന്റ്]] 1888-ൽ കുറുകെ കടന്നതും [[Franklin's lost expedition|ഫ്രാങ്ക്ലിന്റെ പര്യവേക്ഷണസംഘത്തെ കാണാതായതും]] മുതൽ ഇത്തരം സാഹസികപവർത്തനങ്ങളിൽ ഏർപ്പെടാൻ അമുണ്ഡ്സണിന് താൽപ്പര്യമുണ്ടായിരുന്നു.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/റൊവാൾഡ്_ആമുണ്ഡ്സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്