"പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
പൊതുജനസമ്മതി ലഭിച്ചുവെങ്കിലും ചൈക്കോവ്സ്കിയുടെ വ്യക്തിജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇടയ്ക്കിടെ ഇദ്ദേഹത്തിന് [[depression (mood)|വിഷാദരോഗബാധ]] ഉണ്ടാകുമായിരുന്നു. അമ്മയെ വിട്ട് ബോഡിംഗ് സ്കൂളിൽ പോകേണ്ടിവന്നതും അമ്മയുടെ അകാലവിയോഗവും [[Nadezhda von Meck|നെദേസ്ദ വോൺ മെക്ക്]] എന്ന സമ്പന്നയായ വിധവയുമായി 13 വർഷം നീണ്ട ബന്ധം തകർന്നതും ഇദ്ദേഹത്തെ വിഷാദരോഗിയാക്കുന്നതിൽ പങ്കു വഹിച്ചിരുന്നിരിക്കാം. ഇദ്ദേഹം രഹസ്യമായി സൂക്ഷിച്ച [[homosexuality|സ്വവർഗ്ഗ സ്നേഹവും]] ഇതിന് ഒരു കാരണമായിരുന്നിരിക്കാം എന്ന് കരുതപ്പെട്ടിരുന്നു. വർത്തമാനകാലത്തെ ചരിത്രകാരന്മാർ ഈ വിഷയം അത്ര പ്രധാനമായി കണക്കാക്കുന്നില്ല. 53 വയസ്സിൽ ഇദ്ദേഹം പെട്ടെന്ന് മരിച്ചത് [[cholera|കോളറ]] ബാധിച്ചാണെന്നാണ് കരുതപ്പെടുന്നത്. ഇത് അപകടമരണമോ [[suicide|ആത്മഹത്യയോ]] ആയിരുന്നോ എന്ന സംശയം നിലനി‌ൽക്കുന്നുണ്ട്.
 
ചില റഷ്യക്കാർക്ക് ഇദ്ദേഹത്തിന്റെ സംഗീതം പാശ്ചാത്യർ സ്വീകരിക്കുന്നത് അതിലെ പാശ്ചാത്യസ്വാധീനം കാരണമാണോ എന്ന സംശയം വച്ചുപുലർത്തിയിരുന്നു. വിമർശകരും ഇദ്ദേഹത്തിന്റെ സംഗീതത്തിന്റെ കാര്യത്തിൽ രണ്ടഭിപ്രായം വച്ചുപുലർത്തിയിരുന്നു. ''[[The New York Times|ന്യൂ യോർക്ക് ടൈംസിൽ]]'' ദീർഘകാലം സംഗീതവിമർശകനായിരുന്ന [[Harold C. Schonberg|ഹരോൾഡ് സി. ഷോൺബെർഗിന്റെ]] അഭിപ്രായത്തിൽ ഇദ്ദേഹത്തിന്റെ സംഗീതത്തിൽ "ഉയർന്ന ചിന്ത" ഇല്ലായിരുന്നു.
== അവലംബം ==
<references/>
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1638679" എന്ന താളിൽനിന്ന് ശേഖരിച്ചത്