"പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
സംഗീതത്തിലെ വാസന കുട്ടിക്കാലത്തുതന്നെ പ്രകടമാക്കിയിരുന്നെങ്കിലും ചൈക്കോവ്സ്കിക്ക് സർക്കാരുദ്യോഗസ്ഥനാകാനുള്ള പരിശീലനമാണ് ലഭിച്ചത്. ആ സമയത്ത് റഷ്യയിൽ സംഗീതം ഉപജീവനമാർഗ്ഗമാക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. പരിശീലനത്തിനുള്ള സാദ്ധ്യതകളും കുറവായിരുന്നു. ഇതിനുള്ള അവസരം വന്നപ്പോൾ ഇദ്ദേഹം പുതുതായി തുടങ്ങിയ [[Saint Petersburg Conservatory|സൈന്റ് പീറ്റേഴ്സ്ബർഗ് കൺസർവേറ്ററിയിൽ]] ചേർന്നു. 1865-ലാണ് ഇദ്ദേഹം ഇവിടെനിന്ന് പാസായത്. അക്കാലത്ത് റഷ്യയിലെ ദേശീയ സംഗീതസരണിയിൽ പെട്ട സംഗീതസംവിധായകരിൽ നിന്ന് വ്യത്യസ്ഥമായി പാശ്ചാത്യ സംഗീത ശൈലിയിലെ വിദ്യാഭ്യാസമാണ് ചൈകോവ്സ്കിക്ക് ഇവിടെനിന്ന് ലഭിച്ചത്. ആ സമയത്ത് പ്രസിദ്ധരായിരുന്ന അഞ്ച് സംഗീതസംവിധായകരുമായി ഇദ്ദേഹത്തിന്റെ ബന്ധം എപ്പോഴും രസകരമായിരുന്നില്ല. പാശ്ചാത്യശൈലിയും റഷ്യൻ ശൈലിയും സമന്വയിപ്പിച്ചതിലൂടെ സ്വന്തം വ്യക്തിമുദ്ര പതിഞ്ഞതും എന്നാൽ റഷ്യൻ സംഗീതമാണെന്ന് തിരിച്ചറിയാവുന്നതുമായ ഒരു ശൈലി ഇദ്ദേഹം വികസിപ്പിച്ചെടുത്തു.
 
പൊതുജനസമ്മതി ലഭിച്ചുവെങ്കിലും ചൈക്കോവ്സ്കിയുടെ വ്യക്തിജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇടയ്ക്കിടെ ഇദ്ദേഹത്തിന് [[depression (mood)|വിഷാദരോഗബാധ]] ഉണ്ടാകുമായിരുന്നു. അമ്മയെ വിട്ട് ബോഡിംഗ് സ്കൂളിൽ പോകേണ്ടിവന്നതും അമ്മയുടെ അകാലവിയോഗവും [[Nadezhda von Meck|നെദേസ്ദ വോൺ മെക്ക്]] എന്ന സമ്പന്നയായ വിധവയുമായി 13 വർഷം നീണ്ട ബന്ധം തകർന്നതും ഇദ്ദേഹത്തെ വിഷാദരോഗിയാക്കുന്നതിൽ പങ്കു വഹിച്ചിരുന്നിരിക്കാം. ഇദ്ദേഹം രഹസ്യമായി സൂക്ഷിച്ച [[homosexuality|സ്വവർഗ്ഗ സ്നേഹവും]] ഇതിന് ഒരു കാരണമായിരുന്നിരിക്കാം എന്ന് കരുതപ്പെട്ടിരുന്നു. വർത്തമാനകാലത്തെ ചരിത്രകാരന്മാർ ഈ വിഷയം അത്ര പ്രധാനമായി കണക്കാക്കുന്നില്ല. 53 വയസ്സിൽ ഇദ്ദേഹം പെട്ടെന്ന് മരിച്ചത് [[cholera|കോളറ]] ബാധിച്ചാണെന്നാണ് കരുതപ്പെടുന്നത്. ഇത് അപകടമരണമോ [[suicide|ആത്മഹത്യയോ]] ആയിരുന്നോ എന്ന സംശയം നിലനി‌ൽക്കുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്യോട്ടർ_ഇല്ലിച്ച്_ചൈകോവ്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്