"ഗുസ്താവ് മാലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
ദരിദ്രമായ ചുറ്റുപാടുകളിലാണ് മാലർ ജനിച്ചത്. കുട്ടിക്കാലത്തുതന്നെ ഇദ്ദേഹം സംഗീതത്തിലെ തന്റെ കഴിവ് പ്രദർശിപ്പിച്ചിരുന്നു. [[University of Music and Performing Arts, Vienna|വിയന്ന കൺസർവേറ്ററിയിൽ]] നിന്ന് 1878-ൽ പാസായതിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഓർക്കെസ്ട്ര നടത്തിപ്പുകാരനായി ജോലി ചെയ്ത ഇദ്ദേഹം പടിപടിയായി ഉയർന്നുവരികയായിരുന്നു. 1897-ൽ [[Vienna Hofoper|വിയന്ന കോർട്ട് ഒപറയിൽ]] (ഹോഫോപെർ) ഇദ്ദേഹത്തിന് ജോലി ലഭിച്ചു. ഇദ്ദേഹം ഈ ജോലി ലഭിക്കാനായി ജൂതമതം ഉപേക്ഷിച്ച് കത്തോലിക്കാ മതം സ്വീകരിച്ചു. വിയന്നയിൽ ജീവിച്ച പത്തുവർഷം മാലർ ജൂതവിരുദ്ധ നിലപാട് സ്വീകരിച്ച പത്രങ്ങളിൽ നിന്ന് എതിർപ്പ് നേരിട്ടുകൊണ്ടിരുന്നു. ഇതു മറികടന്നാണ് തന്റെ സംഗീതത്തിന്റെ ഗുണം ഒന്നുകൊണ്ടു മാത്രം ഇദ്ദേഹത്തിന് ഒപ്പറ നടത്തിപ്പുകാരിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താൻ കഴിഞ്ഞത്. [[Richard Wagner|വാഗ്നർ]], [[Wolfgang Amadeus Mozart|മൊസാർട്ട്]] എന്നിവരുടെ സംഗീതത്തിന്റെ മാലറുടെ വ്യാഖ്യാനങ്ങൾ പ്രശസ്തമായിരുന്നു. പിന്നീട് ഇദ്ദേഹം ന്യൂ യോർക്കിലെ [[Metropolitan Opera|മെട്രോപോളിറ്റൺ ഓപറയിലും]] [[New York Philharmonic|ന്യൂ യോർക്ക് ഫിൽഹാർമോണിക്കിലും]] ജോലി ചെയ്തിട്ടുണ്ട്.
 
മാലറുടെ സ്വന്തം സംഗീതം വ‌ളരെ ശുഷ്കമാണ്. ഓർക്കെസ്ട്ര നടത്തിപ്പിനിടയിന്റെ ഇടവേളകളിൽ സ്വന്തമായി സംഗീതസംവിധാനം ചെയ്യാനുള്ള സമയക്കുറവാകാം ഇതിനു കാരണം. വേനൽക്കാലത്തെ ഒഴിവുസമയങ്ങളിൽ തന്റെ സംഗീതം ചിട്ടപ്പെടുത്താൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.
 
ഇദ്ദേഹം വിയന്നയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ സൃഷ്ടിച്ച പിയാനോ ക്വാർട്ടറ്റ് ഇദ്ദേഹത്തിന്റെ സൃഷിടിവൈഭവത്തിനുദാഹരണമാണ്. ഇതൊഴികെയുള്ള ഇദ്ദേഹത്തിന്റെ സംഗീതങ്ങൾ പ്രധാനമായും വലിയ ഓർക്കെസ്ട്രകൾക്ക് മാത്രം വായിക്കാനാവുന്നതാണ്. ഇദ്ദേഹത്തിന്റെ പന്ത്രണ്ട് സിംഫണികളിൽ മിക്കതും സാധാരണ ഓർക്കെസ്ട്രകളെക്കൂടാതെ കൂടുതൽ സംഗീതോപകരണങ്ങലെയും ഗായകരെയും ഉൾപ്പെടുത്തിയിരുന്നു. ഇവയിൽ മിക്കതും ആദ്യം അവതരിപ്പിച്ചപ്പോൾ വിമർശിക്കപ്പെട്ടിരുന്നു. പതിയെ മാത്രമാണ് ഇവയ്ക്ക് അംഗീകാരം ലഭിച്ചത്. [[Symphony No. 2 (Mahler)|രണ്ടാം സിംഫണി]], മൂന്നാം സിംഫണി, [[Symphony No. 8 (Mahler)|എട്ടാം സിംഫണി]] എന്നിവയാണ് ഇതിനൊരപവാദം. ഇദ്ദേഹത്തെ ആദരിക്കുവാനായി 1955-ൽ ഇന്റർനാഷണൽ ഗുസ്താവ് മാലർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുസ്താവ്_മാലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്